കൊച്ചി: എഡ്ടെക്ക് കമ്പനിയായ ബൈജൂസിന്റെ ബ്രാൻഡ് അംബാസഡറായി ഫുട്ബാൾ താരം ലയണൽ മെസി. ബൈജൂസിന്റെ 'എഡ്യൂക്കേഷൻ ഫോർ ഓൾ' എന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയെയാണ് മെസി പ്രതിനിധീകരിക്കുക. അർജന്റീന ടീം ക്യാപ്റ്റനും പി.എസ്.ജിയുടെ പ്രധാന കളിക്കാരനുമായ മെസി ഇന്നലെയാണ് ബൈജൂസുമായുള്ള കരാറിൽ ഒപ്പുവച്ചത്. ബൈജൂസ് എഡ്യൂക്കേഷൻ ഫോർ ഓൾ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ആഗോളതലത്തിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമാകാൻ കഴിയുമെന്ന വിശ്വാസം മെസി പ്രകടിപ്പിച്ചു.
ബൈജൂസിന്റെ ഗ്ലോബൽ അംബാസഡറായി മെസി എത്തുന്നതിൽ അഭിമാനമുണ്ടെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു. ആഗോളതലത്തിൽ ബൈജൂസിന്റെ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ മുൻനിര കായിക താരങ്ങളിൽ ഒരാളായ മെസിയുടെ പങ്കാളിത്തം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |