പാലാ: ഫ്രാൻസീസ് മാർപ്പാപ്പയുടെ ഗൾഫിലെ ചരിത്ര യാത്രയുടെ ലോഗോ തയ്യാറാക്കിയത് കോട്ടയംകാരൻ. വാഴൂർ 19ാം മൈൽ പ്രവീൺ ഐസക്കാണ് ഈ കലാകാരൻ.
മൂന്നു വർഷം മുൻപ് യു.എ.ഇയിൽ നടത്തിയ അപ്പസ്തോലിക സന്ദർശനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ ഇപ്പോൾ ബഹ്റൈനിൽ സന്ദർശനം തുടരുമ്പോൾ ശ്രദ്ധാകേന്ദ്രമാവുകയാണ് പ്രവീണും ഈ ലോഗോയും.
ദുബായിൽ 11 വർഷം പ്രവർത്തിച്ചിട്ടുള്ള പ്രവീൺ, സതേൺ അറേബ്യൻ വികാരിയാത്തിന്റെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഏഴു വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയെങ്കിലും അറേബ്യൻ സഭയുമായുള്ള ബന്ധം തുടർന്നു. സതേൺ അറേബ്യൻ വികാരിയാത്തിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഇ.ജെ ജോൺ ആണ് പാപ്പയുടെ സന്ദർശനത്തിന്റെ ലോഗോ തയാറാക്കാൻ പ്രവീണിനോട് ആവശ്യപ്പെട്ടത്.
വിജയപുരം രൂപത വാഴൂർ മൗണ്ട് കാർമൽ ഇടവക പരേതനായ തമ്പി തോമസും തങ്കമ്മയുമാണ് പ്രവീണിന്റെ മാതാപിതാക്കൾ. മികച്ച ഗായകൻ കൂടിയായ പ്രവീൺ നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |