ആർ.ആർ. ആറിനു ശേഷം ജൂനിയർ എൻ.ടി.ആർ നായകനാവുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാൻവി കപൂർ നായിക. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എൻ.ടി.ആർ 30 എന്നാണ് താത്കാലികമായി നൽകുന്ന പേര്. ജൂനിയർ എൻ.ടി.ആർ.നൊപ്പം അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അടുത്തിടെ ജാൻവി പറഞ്ഞിരുന്നു. അമ്മ ശ്രീദേവിക്കും അച്ഛൻ ബോണി കപൂറിനും തെന്നിന്ത്യയിൽ നിന്നു ലഭിച്ച സ്നേഹം താൻ ആഗ്രഹിക്കുന്നെന്നും ജാൻവി പറഞ്ഞു. ജൂനിയർ എൻ.ടി.ആറിന്റെ നായികയായി തെന്നിന്ത്യയിലേക്ക് ജാൻവി എത്തുന്നത് ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
മിലി ആണ് ജാൻവിയുടെ പുതിയ ചിത്രം. അതേസമയം കൊരട്ടാല ശിവയുടെ ചിത്രത്തിനൊപ്പം പ്രശാന്ത് നീലിന്റെ ചിത്രത്തിലും ജൂനിയർ എൻ.ടി.ആർ അഭിനയിക്കുന്നുണ്ട്. പാൻ ഇന്ത്യൻ ചിത്രമായാണ് പ്രശാന്ത് നീൽ സിനിമ ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സും എൻ.ടി.ആർ ആർട്സ് ചേർന്നാണ് നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |