SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 PM IST

രാത്രിയിൽ രക്തവർണത്തിൽ ചുവന്ന് തുടുക്കും, ചൊവ്വാഴ്ച ആകാശത്ത് നടക്കാൻ പോകുന്നത് അപൂർവ പ്രതിഭാസം

blood-moon

കഴിഞ്ഞ മാസം ആകാശത്ത് ചന്ദ്രനോട് അടുത്തായി വ്യാഴം ഗ്രഹം പ്രത്യക്ഷപ്പെട്ടിരുന്നത് കൗതുകകരമായ ഒരു കാഴ്ചയായിരുന്നു. അത്തരത്തിലൊരു അപൂർവമായ പ്രതിഭാസത്തിന് സാക്ഷിയാകാനുള്ല അവസരമാണ് ഈ വരുന്ന ചൊവ്വാഴ്ച ശാസ്ത്ര കുതുകികൾക്കും വാനനിരീക്ഷകർക്കും ലഭിച്ചിരിക്കുന്നത്. കാരണം അന്ന് സന്ധ്യ മയങ്ങുന്നതോടെ ചുവന്ന് തുടുത്ത ചന്ദ്രനായിരിക്കും ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുക. സൂര്യനും ഭൂമിയും ചന്ദ്രനും സമാന്തരമായി വരുന്ന അപൂർവ്വ പ്രതിഭാസം മൂലമാണ് നവംബർ എട്ടിന് രക്തവർണത്തിൽ ചന്ദ്രൻ ദൃശ്യമാകുക.

ഭൂമിയും ചന്ദ്രനും സൂര്യനും നേർക്ക് നേരെ വരുന്ന പൂർണചന്ദ്ര ഗ്രഹണ വേളയിൽ സൂര്യനെ ഭൂമി മറയ്ക്കുന്നത് മൂലമുണ്ടാകുന്ന നിഴൽ പതിക്കുന്ന ഭാഗത്തായിരിക്കും ചന്ദ്രൻ ഉണ്ടാവുക. ഇതാണ് ചന്ദ്രന് ചുവന്ന നിറം ലഭിക്കാൻ കാരണമാകുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ മേഘങ്ങളുടെയും പൊടിപടലങ്ങളുടെയും സാന്നിദ്ധ്യത്തിലെ വർധന അനുസരിച്ച് ചന്ദ്രനിലെ ചുവപ്പ് നിറവും കൂടുതലായി ദൃശ്യമാകും. സൂര്യനിൽ നിന്നും കടന്ന് വരുന്ന പ്രകാശകിരണങ്ങൾ തന്നെയാണ് ചന്ദ്രന് ഈ നിറം മാറ്റം നൽകുന്നത്. ചുവന്ന നിറത്തിന് തരംഗ ദൈർഘ്യം കൂടുതലായതാണ് പ്രതിഭാസത്തിന് പിന്നിലെ കാരണം. ഇനി ഇത്തരത്തിലൊരു പൂർണ ചന്ദ്രഗ്രഹണത്തിന് 2025 മാർച്ച് മാസത്തിലായിരിക്കും സാക്ഷിയാകാനാവുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BLOOD, MOON, FULL, LUNAR, ECLIPS, SUN, EARTH, MOON TRIP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.