SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.46 PM IST

കേരള സർവകലാശാല ബിരുദ കോഴ്സിലേക്ക് സ്പോട്ട് അലോട്ട്മെന്റ്

kerala-university

തിരുവനന്തപുരം: കേരളസർവകലാശാലയിലെ കോളേജുകളിലെ ഒഴിവുള്ള ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീ​റ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഇന്ന് പാളയം സെനറ്റ് ഹാളിൽ നടത്തും.കൊല്ലം,ആലപ്പുഴ മേഖലയിലെ സ്‌പോട്ട് അലോട്ട്‌മെന്റിനു ശേഷവും ഒഴിവുളള സീ​റ്റുകൾ തിരുവനന്തപുരം മേഖലയിലെ സ്‌പോട്ട് അലോട്ട്‌മെന്റിൽ നികത്തും.ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ http://admissions.keralauniversity.ac.in.

മേയിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.കോം കോമേഴ്സ് ആൻഡ് ടാക്സ് പ്രൊറൊസീജിയർ ആൻഡ് പ്രാക്ടീസ്,ബി.കോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് (സപ്ലിമെന്ററി-2016 അഡ്മിഷൻ,മേഴ്സിചാൻസ്-2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എസ്‌സി. മേഴ്സിചാൻസ് (2013 അഡ്മിഷന് മുൻപ്-2010,2011,2012 അഡ്മിഷൻ വിദ്യാർത്ഥികൾ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ എം.ഫിൽ എക്കണോമിക്സ് (2020-21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന മൂന്ന്,നാല് സെമസ്​റ്റർ എം.എ/എം.എസ്‌സി/എം.കോം (റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2017 അഡ്മിഷൻ),നവംബർ 2022 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ ഏഴാം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 7,8,9 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ പത്ത്) ഹാജരാകണം.

ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി. (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 15വരെയും 150രൂപ പിഴയോടെ 18വരെയും 450രൂപ പിഴയോടെ 21വരെയും അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.