ന്യൂഡൽഹി: അദ്ധ്യാപകന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വിധി നടപ്പിലാക്കുന്നില്ലെങ്കിൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്ന് ജസ്റ്റിസ് എം.ആർ. ഷാ മുന്നറിയിപ്പ് നൽകി. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു ഉൾപ്പെടെയുള്ളവർക്ക് എതിരെ കണ്ണൂർ എൻജിനിയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ. പി. വത്സൻ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.
സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കിയ ഉന്നത വിദ്യഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി രാജേഷിനോട് വെള്ളിയാഴ്ച് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഉത്തരവ് താനാണ് ഇറക്കിയതെങ്കിലും ധനകാര്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണെന്ന് വ്യക്തമാക്കിയതാണ് മുന്നറിയിപ്പിന് കാരണമായത്. വിധി നടപ്പാക്കിയ ഉത്തരവുമായി ഹാജരാകാൻ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |