കോഴഞ്ചേരി : റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ 707 പോയിന്റ് നേടി കോന്നി സബ് ജില്ല ഓവറോൾ ജേതാക്കളായി. 698 പോയിന്റുമായി തിരുവല്ല രണ്ടാമതും 676 പോയിന്റ് നേടി മല്ലപ്പള്ളി മൂന്നാമതുമെത്തി. സ്കൂളുകളിൽ 242 പോയിന്റ് നേടി കോന്നി ഗവ. എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 203 പോയിന്റുമായി പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസാണ് രണ്ടാമത്. 190 പോയിന്റുമായി തിരുവല്ല ബാലികാമഠം എച്ച്..എസ്..എസ് മൂന്നാംസ്ഥാനം നേടി.
ശാസ്ത്രമേളയിൽ 51 പോയിന്റ് നേടിയ കോന്നി ഗവ. എച്ച്.എസ്.എസാണ് ശാസ്ത്രമേളയിൽ ഒന്നാംസ്ഥാനക്കാർ. പ്രമാടം നേതാജി എച്ച്.എസ് രണ്ടാമതും പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ് മൂന്നാമതുമെത്തി.
സാമൂഹ്യശാസ്ത്രമേളയിൽ 70 പോയിന്റ് വീതം നേടിയ കോന്നി, അടൂർ സബ് ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. തിരുവല്ല, പത്തനംതിട്ട സബ് ജില്ലകൾ 67 പോയിന്റുമായി രണ്ടാമതും പന്തളം സബ് ജില്ല 60 പോയിന്റുമായി മൂന്നാമതുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |