SignIn
Kerala Kaumudi Online
Saturday, 20 April 2024 2.44 AM IST

കൈയിലുള്ളത് 12ലക്ഷം കോടി: എന്നിട്ടും പെൻഷൻ തുകയിൽ പിടി വിടാതെ

p

തിരുവനന്തപുരം: രാജ്യത്ത് ആറു കോടിയോളം ജീവനക്കാർ മാസം തോറും ശമ്പളത്തിന്റെ പന്ത്രണ്ടു ശതമാനം തുക നൽകുന്ന പ്രോവിഡന്റ് ഫണ്ടിൽ കുമിഞ്ഞു കൂടിയത് 12 ലക്ഷം കോടി രൂപ. എന്നിട്ടും തുച്ഛമായ പെൻഷൻ മാത്രമേ നൽകൂവെന്നാണ് പ്രോവിഡന്റ് ഫണ്ട് വാശി പിടിച്ചത്. വർഷങ്ങൾ നീണ്ട കോടതി ഇടപെടലിനെ തുടർന്നാണ് ,ഇക്കാര്യത്തിൽ

ഇപ്പോൾ നീതി ലഭിക്കുന്നത്.

ആകെ 75 ലക്ഷം പെൻഷൻകാരുള്ള ഇ.പി.എഫ്.ഒയുടെ പ്രവർത്തനങ്ങൾ വളരെ നിഗൂഢമാണ്. ആർക്കുമറിയില്ല പണം എവിടേക്ക് പോകുന്നുവെന്നും ,എവിടെ നിന്നും വരുന്നുവെന്നും. ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് കേവലം എട്ടര ശതമാനമാണ് പലിശ.

വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ച് ഇ.പി.എഫ് ഓർഗനൈസേഷൻ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇ.പി.എഫ്.ഒയുടെ മൊത്തം അസറ്റ് അണ്ടർ മാനേജ്‌മെന്റ് 12 ലക്ഷം കോടിയാണ്. ഇ.പി.എഫ്.ഒ ജീവനക്കാരെല്ലാം സാമ്പത്തിക വിദഗ്ദ്ധരോ, അതിൽ പരിശീലനം ലഭിച്ചവരോ അല്ല. ഇത്രയധികം പണം കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കാറുമില്ല. 2019ൽ ഇ.പി.എഫ്.ഒ എസ്ബി.ഐ മ്യൂച്ചൽ ഫണ്ട്, യുടിഐ അസറ്റ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളെ ഫണ്ട് മാനേജരായി മൂന്ന് വർഷത്തേക്ക് നിയമിച്ചിരുന്നു. ഇ.പി.എഫ്.ഒ നേരിട്ട് ഓഹരികളിൽ നിക്ഷേപം നടത്തുന്നില്ല. പി.എഫ്. പലിശ നിരക്ക് അടിക്കടി മാറിക്കൊണ്ടിരിക്കും. ഇത് കേന്ദ്ര ബോർഡാണ് തീരുമാനിക്കുക.

പി.​എ​ഫ്.​ ​പെ​ൻ​ഷ​ൻ​:​ ​ആ​ശ​ങ്ക
ഒ​ഴി​യാ​തെ​ ​സ​മ​ര​ക്കാർ

ടി.​കെ.​സു​നി​ൽ​കു​മാർ

കൊ​ച്ചി​:​ ​മാ​ന്യ​മാ​യ​ ​പി.​എ​ഫ് ​പെ​ൻ​ഷ​ന് ​വേ​ണ്ടി​ 1995​ ​മു​ത​ൽ​ ​പ്ര​ക്ഷോ​ഭ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ ​ന​ൽ​കു​ന്ന​ത് ​ആ​ശ​ങ്ക.​ ​പ്രാ​യ​ത്തി​ന്റെ​ ​അ​വ​ശ​ത​ക​ൾ​ക്കും​ ​പ്രാ​ര​ബ്‌​ധ​ങ്ങ​ൾ​ക്കു​മി​ടെ​ 27​ ​വ​ർ​ഷം​ ​പോ​രാ​ടി​യ​വ​രി​ൽ​ ​ബ​ഹു​ഭൂ​രി​​​പ​ക്ഷ​വും​ ​ശ​രാ​ശ​രി​​​ ​ആ​യി​​​രം​ ​രൂ​പ​ ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങു​ന്ന​വ​രാ​ണ്.​ ​ജീ​വി​താ​ന്ത്യ​ത്തി​ലെ​ ​അ​വ​രു​ടെ​ ​പ്ര​തീ​ക്ഷ​ക​ളാ​ണ് ​വി​ധി​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്.​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​വി​ധി​പ്പ​ക​ർ​പ്പ് ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​അ​വ​ർ.
2007​ൽ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​തു​ട​ങ്ങി​യ​ ​വ്യ​വ​ഹാ​ര​മാ​ണ് ​ഇ​ന്ന​ലെ​ ​പ​രി​സ​മാ​പ്തി​യി​ലെ​ത്തി​യ​ത്.​ ​പി.​എ​ഫ് ​പെ​ൻ​ഷ​ന് 2005​ ​ഏ​പ്രി​ൽ​ ​എ​ന്ന​ ​ക​ട്ട് ​ഓ​ഫ് ​ഡേ​റ്റ് ​നി​ശ്ച​യി​ച്ച​ത് ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യും​ ​പി​ന്നീ​ട് ​സു​പ്രീം​ ​കോ​ട​തി​യും​ ​റ​ദ്ദാ​ക്കി.​ ​ഇ​ത് ​മ​റി​ക​ട​ക്കാ​നാ​ണ് 2014​ ​സെ​പ്തം​ബ​ർ​ ​ഒ​ന്ന് ​ക​ട്ട് ​ഓ​ഫ് ​ഡേ​റ്റാ​ക്കി​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ന്ന​ത്.​ 15,000​ ​രൂ​പ​യി​ലേ​റെ​ ​ശ​മ്പ​ള​മു​ള്ള​വ​രു​ടെ​ 12​ ​ശ​ത​മാ​നം​ ​പി.​എ​ഫ് ​വി​ഹി​ത​ത്തി​ൽ​ 1.16​ ​ശ​ത​മാ​നം​ ​കൂ​ടി​ ​വ​ർ​ദ്ധി​പ്പി​ച്ച് ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​അ​ട​യ്ക്ക​ണ​മെ​ന്നും​ ​ഭേ​ദ​ഗ​തി​യു​ണ്ടാ​യി​രു​ന്നു.​ 2018​ൽ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഭേ​ദ​ഗ​തി​ ​പൂ​ർ​ണ​മാ​യും​ ​അ​സ്ഥി​ര​പ്പെ​ടു​ത്തി.​ ​ഈ​ ​വി​ധി​ ​സു​പ്രീം​ ​കോ​ട​തി​ ​ര​ണ്ട് ​വ​ട്ടം​ ​ശ​രി​വ​ച്ച​തോ​ടെ​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു​ ​രാ​ജ്യ​ത്തെ​ 70​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​പി.​എ​ഫ് ​പെ​ൻ​ഷ​ൻ​കാ​ർ.
ഇ​തി​നി​ടെ​ ​വ്യ​ക്തി​ക​ൾ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​നി​യ​മ​യു​ദ്ധം​ ​ന​ട​ത്തി​ ​ഉ​യ​ർ​ന്ന​ ​പെ​ൻ​ഷ​ൻ​ ​തു​ക​ ​ഇ.​പി.​എ​ഫ്.​ഒ​യി​ൽ​ ​നി​ന്ന് ​നേ​ടി​യെ​ടു​ത്തി​ട്ടു​മു​ണ്ട്.​ ​എ​റ​ണാ​കു​ളം​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ഓ​ർ​ഗാ​നി​ക് ​കെ​മി​ക്ക​ൽ​സി​ലെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന​ ​തി​രു​വാ​ങ്കു​ളം​ ​സ്വ​ദേ​ശി​ ​സു​നി​ൽ​കു​മാ​ർ,​ ​ഹ​രി​യാ​ന​ ​ടൂ​റി​സം​ ​ഡെ​വ​ല​പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​രാ​യി​രു​ന്ന​ ​പ​ർ​വീ​ൺ​ ​കോ​ഹ്‌​ലി​ ​എ​ന്നി​വ​ർ​ ​ഇ​ക്കൂ​ട്ട​രി​ൽ​പ്പെ​ടു​ന്നു.​ ​പു​തി​യ​ ​വി​ധി​ ​ഇ​വ​രെ​ ​എ​ങ്ങ​നെ​ ​ബാ​ധി​ക്കു​മെ​ന്ന് ​അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

പ്ര​തീ​ക്ഷ​ക​ളു​ടെ​ ​നു​റു​ങ്ങു​വെ​ട്ടം
പു​ന​പ്പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​യി​ലെ​ ​വി​ധി​യി​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​ജ​ഡ്ജി​ ​ആ​ർ.​സി.​ ​ഗു​പ്ത​യു​ടെ​ ​വി​ധി​ ​അം​ഗീ​ക​രി​ക്കു​ന്ന​താ​യി​ ​സൂ​ച​ന​യു​ണ്ട്.​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ​ക​ട്ട് ​ഓ​ഫ് ​ഡേ​റ്റ് ​വ്യ​വ​സ്ഥ​ ​അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ ​ആ​ർ.​സി.​ ​ഗു​പ്ത​യു​ടെ​ ​ഉ​ത്ത​ര​വ് ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ​ ​എ​ല്ലാ​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും​ ​ഗു​ണ​ക​ര​മാ​കും.​ ​അ​ത് ​വ്യ​ക്ത​മാ​ക​ണ​മെ​ങ്കി​ൽ​ ​വി​ധി​യു​ടെ​ ​പൂ​ർ​ണ​രൂ​പം​ ​പു​റ​ത്തു​വ​ര​ണം.

ആ​ദ്യ​ ​നി​യ​മ​പോ​രാ​ട്ടം​ ​കേ​ര​ള​ത്തിൽ
ഉ​യ​ർ​ന്ന​ ​പി.​എ​ഫ് ​പെ​ൻ​ഷ​ന് ​വേ​ണ്ടി​യു​ള്ള​ ​നി​യ​മ​യു​ദ്ധം​ ​തു​ട​ങ്ങി​യ​ത് ​കേ​ര​ള​ത്തി​ലാ​ണ്.​ ​എ​ഫ്.​എ.​സി.​ടി​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​വ​രാ​ണ് ​ആ​ദ്യം​ ​ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​ത്.​ ​പി​ന്നാ​ലെ​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലുംപെ​ൻ​ഷ​ൻ​കാ​ർ​ ​സം​ഘ​ട​ന​ക​ൾ​ ​രൂ​പീ​ക​രി​ച്ച് ​പോ​രാ​ട്ടം​ ​തു​ട​ങ്ങി.​ ​പി.​എ​ഫ് ​പെ​ൻ​ഷ​ൻ​ ​ഹ​യ​ർ​ ​ഓ​പ്ഷ​ൻ​ ​കേ​സി​ലെ​ ​ആ​ദ്യ​ ​വി​ധി​യു​ണ്ടാ​യ​തും​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്നാ​യി​രു​ന്നു.

പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​ആ​ശ​ങ്ക​ക​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ​ ​വി​ധി​യു​ടെ​ ​പൂ​ർ​ണ​രൂ​പം​ ​ല​ഭ്യ​മാ​ക​ണം.​അ​ഡ്വ.​ ​ആ​ർ.​സ​ഞ്ജി​ത്ത്
പി.​എ​ഫ്.​ ​പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​അ​ഭി​ഭാ​ഷ​കൻ

ഇ.​പി.​എ​ഫ്കേ​സി​ലെ​ ​നാ​ൾ​വ​ഴി

രാ​ജ്യ​ത്തെ​ 70​ ​ല​ക്ഷ​ത്തോ​ളം​ ​ഇ.​പി.​എ​ഫ്.​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ​നി​ർ​ണ്ണാ​യ​ക​മാ​യ​ ​വി​ധി​യാ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​പു​റ​പ്പെ​ടു​വി​ച്ച​ത്.​ ​ഫ​ണ്ടി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മോ​ശ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2014​ ​ലെ​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ന്ന​തെ​ന്നും​ ​ഇ​താ​ണ് ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​തെ​ന്നു​മാ​യി​രു​ന്നു​ ​ഇ.​പി.​എ​ഫ്.​ഒ​യു​ടെ​ ​വാ​ദം.
പെ​ൻ​ഷ​ന് 15,000​ ​രൂ​പ​ ​ശ​മ്പ​ള​ ​പ​രി​ധി​ ​നി​ശ്ച​യി​ച്ച് ​ഇ.​പി.​ ​എ​ഫ്.​ഒ​ 2014​ ​ആ​ഗ​സ്റ്റ് 22​ ​ന് ​പു​റ​ത്തി​റ​ക്കി​യ​ ​വി​ജ്ഞാ​പ​നം​ 2018​ ​ഒ​ക്ടോ​ബ​ർ​ 12​ ​നാ​ണ് ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​ത്.​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ൽ​ ​ചേ​രു​ന്ന​തി​ന് ​ക​ട്ട് ​ഓ​ഫ് ​തീ​യ്യ​തി​ ​പാ​ടി​ല്ലെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ 2019​ ​ൽ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​ഇ.​പി.​എ​ഫ്.​ഒ​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​പ്ര​ത്യേ​കാ​നു​മ​തി​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ഈ​ ​ഹ​ർ​ജി​ ​ത​ള്ളി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ര​ഞ്ജ​ൻ​ ​ഗൊ​ഗോ​യ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ച് ​സു​പ്ര​ധാ​ന​ ​വി​ധി​ ​പു​റ​പ്പെ​ടു​വി​ച്ചു.​ ​ശ​മ്പ​ള​ത്തി​ന് ​ആ​നു​പാ​തി​ക​മാ​യ​ ​പി.​എ​ഫ്.​ ​പെ​ൻ​ഷ​ൻ​ ​ല​ഭി​ക്കാ​ൻ​ ​അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി.​ ​ഇ​തി​നെ​തി​രെ​ ​പി​ന്നീ​ട് ​ഇ.​പി.​എ​ഫ്.​ഒ​യും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​ന​ൽ​കി​യ​ ​പു​ന​:​പ​രി​ശോ​ധ​ന​ ​ഹ​ർ​ജി​യെ​ ​തു​ട​ർ​ന്ന് ​പ്ര​ത്യേ​കാ​നു​മ​തി​ ​ഹ​ർ​ജി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ച്ച് ​വാ​ദം​ ​കേ​ൾ​ക്കു​ക​യാ​യി​രു​ന്നു.​ 2021​ ​ആ​ഗ​സ്റ്റി​ൽ​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​ര​ണ്ടം​ഗ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ക​ൾ​ ​ജ​സ്റ്റി​സ് ​യു.​യു​ ​ല​ളി​ത് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ചി​ന് ​കൈ​മാ​റാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ 2022​ ​ജൂ​ലൈ​ 12​ന് ​കേ​സ് ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ചി​ലെ​ ​ജ​സ്റ്റി​സ് ​ര​വീ​ന്ദ്ര​ ​ഭ​ട്ട്
പി​ന്മാ​റി.​ ​കേ​സ് ​രാ​ജ​സ്ഥാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ ​സ​മ​യ​ത്ത് ​ജ​സ്റ്റി​സ് ​ര​വീ​ന്ദ്ര​ ​ഭ​ട്ട് ​ആ​ ​ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് ​പി​ന്മാ​റ്റം.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജൂ​നി​യ​റാ​യ​ ​ഒ​രു​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​സു​പ്രീം​ ​കോ​ട​തി​യി​ലെ​ ​പി.​എ​ഫ് ​പെ​ൻ​ഷ​ൻ​ ​കേ​സി​ൽ​ ​ഹാ​ജ​രാ​കു​ന്ന​താ​യി​ ​ഇ.​പി.​എ​ഫ്.​ഒ​ക്ക് ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​ആ​ര്യാ​മ​ ​സു​ന്ദ​രം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ 2014​ ​പെ​ൻ​ഷ​ൻ​ ​ഭേ​ദ​ഗ​തി​ ​റ​ദ്ദാ​ക്കി​യ​ ​കേ​ര​ളം,​ ​രാ​ജ​സ്ഥാ​ൻ,​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക​ൾ​ ​ചോ​ദ്യം​ ​ചെ​യ്ത​ ​ഹ​ർ​ജി​ക​ളി​ൽ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ലാ​ണ് ​ആ​ദ്യം​ ​വാ​ദം​ ​കേ​ട്ട​ത്.

പി.​ ​എ​ഫ് ​വി​ധി​ ​അ​വ്യ​ക്തം:
എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ.​പി.​എ​ഫ് ​അം​ഗ​ങ്ങ​ളാ​യ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ജീ​വ​ന​ക്കാ​ർ​ ​ന​ട​ത്തി​യ​ ​നി​യ​മ​പോ​രാ​ട്ട​ത്തി​ന്റെ​ ​ഭാ​ഗി​ക​മാ​യ​ ​വി​ജ​യ​മാ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ ​എ​ന്ന് ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​പെ​ൻ​ഷ​ൻ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നി​ര​ന്ത​രം​ ​നി​ഷേ​ധി​ച്ച​ ​ഇ.​പി.​എ​ഫ് ​കോ​ർ​പ്പ​റേ​ഷ​ന് ​ഏ​റ്റ​ ​തി​രി​ച്ച​ടി​യാ​ണ് ​ഇ​ത്.​ ​വി​ധി​യു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​കി​ട്ടി​യ​ ​ശേ​ഷ​മേ​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​ര​ണം​ ​ന​ട​ത്താ​നാ​വൂ.​ ​സം​ഘ​ടി​ത​ ​മേ​ഖ​ല​യി​ൽ​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​ത്തി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​ക​ണ​മെ​ന്ന​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​ഭാ​ഗി​ക​മാ​യി​ ​ശ​രി​വ​ച്ചു​ള്ള​താ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി.
1.16​ ​ശ​ത​മാ​നം​ ​അ​ധി​ക​ ​വി​ഹി​തം​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ന​ൽ​ക​ണ​മെ​ന്ന​ ​ഭേ​ദ​ഗ​തി​യും​ ​സു​പ്രീം​ ​കോ​ട​തി​ ​ത​ത്വ​ത്തി​ൽ​ ​റ​ദ്ദാ​ക്കി​യ​ത് ​ആ​ശ്വാ​സ​ക​ര​മാ​ണ്.​ ​പി.​എ​ഫ്.​പെ​ൻ​ഷ​ൻ​ ​ഇ​നി​ ​മു​ത​ൽ​ ​അ​വ​സാ​ന​ത്തെ​ 60​ ​മാ​സ​ത്തെ​ ​ശ​രാ​ശ​രി​യി​ൽ​ ​ക​ണ​ക്കാ​ക്കാ​നാ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​പ​റ​യു​ന്ന​ത്.​ 12​ ​മാ​സ​ത്തെ​ ​വേ​ത​ന​ത്തി​ന്റെ​ ​ശ​രാ​ശ​രി​യാ​ണ് ​ജീ​വ​ന​ക്കാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​അ​തി​​​നു​ ​പ​ക​രം​ 60​ ​മാ​സ​ത്തെ​ ​ശ​മ്പ​ള​ത്തി​ന്റെ​ ​ശ​രാ​ശ​രി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ക്കു​മ്പോ​ൾ​ ​പെ​ൻ​ഷ​ൻ​ 20​ ​മു​ത​ൽ​ 25​ ​ശ​ത​മാ​നം​ ​വ​രെ​ ​കു​റ​യും.​ 1952​-​ലെ​ ​പി.​എ​ഫ് ​മാ​തൃ​നി​യ​മം​ ​ഭേ​ദ​ഗ​തി​ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന​ത് ​വ​സ്തു​ത​യാ​യി​ ​നി​ൽ​ക്കു​ന്നു.
സ​ർ​വീ​സീ​ലു​ള്ള​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​പെ​ൻ​ഷ​ൻ​ ​തി​ര​‌​ഞ്ഞെ​ടു​ക്കാ​ൻ​ ​അ​വ​സ​രം​ ​കി​ട്ടു​ന്ന​ത് ​ഗു​ണ​ക​ര​മാ​ണ്.​ ​ഇ​തി​ന് ​നാ​ല് ​മാ​സം​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ജ്ഞാ​പ​നം​ ​വ​ന്ന​ 2014​ ​സെ​പ്റ്റം​ബ​ർ​ ​ഒ​ന്നി​നു​ ​മു​ൻ​പ് ​ഉ​യ​ർ​ന്ന​ ​പെ​ൻ​ഷ​ന് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാ​തെ​ ​വി​ര​മി​ച്ച​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​പെ​ൻ​ഷ​ൻ​ ​ല​ഭി​ക്കി​ല്ലെ​ന്ന​താ​ണ് ​സ​ങ്ക​ട​മെ​ന്നും​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

സു​പ്രീം​കോ​ട​തി​ ​വി​ധി​ ​സ്വാ​ഗ​താ​ർ​ഹം​:​ ​കൊ​ടി​ക്കു​ന്നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​ഘ​ടി​ത​ ​മേ​ഖ​ല​യി​ൽ​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​ത്തി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​ക​ണ​മെ​ന്ന​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​ഭാ​ഗി​ക​മാ​യി​ ​ശ​രി​വ​ച്ച​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​വെ​ന്ന് ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​ ​പി.പാ​ർ​ല​മെ​ന്റി​ന് ​അ​ക​ത്തും​ ​ജു​ഡീ​ഷ്യ​റി​യി​ലും​ ​ന​ട​ത്തി​യ​ ​നി​ര​ന്ത​ര​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​വ​ഴി​യാ​ണ് ​തൊ​ഴി​ലാ​ളി​ ​വി​രു​ദ്ധ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​എ​തി​രാ​യി​ ​ഭാ​ഗി​ക​മാ​യെ​ങ്കി​ലും​ ​വി​ധി​ ​വ​ന്ന​ത്.

സ​ർ​ക്കാ​രി​ന് ​കി​ട്ടി​യ​ ​പ്ര​ഹ​രം

പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ലെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​വെ​ട്ടി​ക്കു​റ​യ്‌​ക്കു​ന്ന​തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​ക​ൾ​ ​വ​ഴി​ ​നേ​ടി​യ​ ​സം​ര​ക്ഷ​ണം​ ​വീ​ണ്ടും​ ​അ​ട്ടി​മ​റി​ക്കു​വാ​ൻ​ ​തു​നി​ഞ്ഞ​ ​ഇ.​പി.​എ​ഫ്.​ഒ​യ്ക്കും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നും​ ​കി​ട്ടി​യ​ ​പ്ര​ഹ​ര​മാ​ണ് ​സു​പ്രീം​കോ​ട​തി​ ​വി​ധി.
ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​വി​ധി​ ​ആ​ശ്വാ​സ​ക​ര​മാ​ണ്.​ ​പെ​ൻ​ഷ​ൻ​ ​ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള​ ​ശ​രാ​ശ​രി​ ​വേ​ത​നം​ 12​ ​മാ​സ​ത്തി​ന് ​പ​ക​രം​ 60​ ​മാ​സ​മാ​ക്കി​യ​ത് ​ശ​രി​വ​ച്ച​ത് ​നി​രാ​ശാ​ജ​ന​ക​വു​മാ​ണ്.​ ​ക്ഷാ​മ​ബ​ത്ത​ ​ഇ​ല്ലാ​ത്ത​തു​മൂ​ലം​ 27​വ​ർ​ഷം​മു​മ്പു​ള്ള​ ​തു​ച്ഛ​മാ​യ​ ​തു​ക​ത​ന്നെ​ ​ഇ​ന്നും​ ​പെ​ൻ​ഷ​നാ​യി​ ​കി​ട്ടു​ന്ന​വ​ർ​ക്കും​ ​ഈ​ ​വി​ധി​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​സ​ന്തോ​ഷ​ത്തി​ന് ​വ​ക​ ​ന​ൽ​കി​ല്ല.​ ​ഇ​പ്പോ​ൾ​ ​റി​ട്ട​യ​ർ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മാ​ന്യ​മാ​യ​ ​പെ​ൻ​ഷ​ന് ​അ​ർ​ഹ​ത​വ​ന്നു.​ ​അ​തും​കൂ​ടി​ ​ഇ​ല്ലാ​താ​ക്കാ​നാ​യി​രു​ന്നു​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മം.​ ​ഇ​ന്നു​ള്ള​ 73​ ​ല​ക്ഷം​ ​പി.​എ​ഫ് ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും​ ​ദേ​ശീ​യ​ ​പ്ര​ക്ഷോ​ഭം​ ​തു​ട​രു​ക​ ​മാ​ത്ര​മാ​ണ് ​പോം​വ​ഴി.

ഡി.​മോ​ഹ​നൻ
സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി
പി.​എ​ഫ് ​പെ​ൻ​ഷ​ണേ​ഴ്സ് ​അ​സോ​സി​യേ​ഷൻ

സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ഭാ​ഗി​കം​:​ ​ബി.​എം.​എ​സ്

ന്യൂ​ഡ​ൽ​ഹി​:​ ​ഇ.​പി.​എ​ഫ് ​പെ​ൻ​ഷ​ൻ​ ​സം​ബ​ന്ധി​ച്ച് ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ഭാ​ഗി​ക​മാ​ണെ​ന്നും​ ​അ​ധി​ക​ ​ശ​മ്പ​ള​ത്തി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​പെ​ൻ​ഷ​ൻ​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ 1.15​ശ​ത​മാ​നം​ ​വി​ഹി​തം​ ​ന​ൽ​ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ത​ള്ളി​യ​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും​ ​ബി.​എം.​എ​സ് ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​വി.​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​പ​റ​ഞ്ഞു.​ ​അ​വ​സാ​ന​ 60​ ​മാ​സ​ത്തെ​ ​ശ​മ്പ​ള​ത്തി​ന്റെ​ ​ശ​രാ​ശ​രി​ ​ക​ണ​ക്കാ​ക്ക​ണ​മെ​ന്ന​ ​ഇ.​പി.​എ​ഫ്.​ഒ​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ച്ച​ത് ​ജീ​വ​ന​ക്കാ​ർ​ക്ക് ​തി​രി​ച്ച​ടി​യാ​യി.​ ​മി​നി​മം​ ​പെ​ൻ​ഷ​ൻ​ 5000​ ​രൂ​പ​യാ​ക്ക​ണ​മെ​ന്നും​ ​എ​ല്ലാ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​ഇ.​പി.​എ​ഫി​ൽ​ ​ചേ​രാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും​ ​വി.​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പെ​ൻ​ഷ​ൻ​ ​ഫ​ണ്ടി​ലേ​ക്കു​ള്ള​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണം,​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ലെ​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​മെ​ഡി​കെ​യ​ർ​ ​എ​ർ​പ്പെ​ടു​ത്തു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ട​ൻ​ ​അം​ഗീ​ക​രി​ക്ക​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.