കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ അന്ധവിശ്വാസ വിരുദ്ധ കാമ്പയിന്റെ ഭാഗമായി പഠനക്ലാസും സ്ത്രീജന റാലിയും സംഘടിപ്പിച്ചു. സി.ഡി.എസ് പ്രസിഡന്റ് സുധ ശിവദാസിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ ജോസ് കളിക്കൽ ക്ലാസ് നയിച്ചു.സുമിത ഉദയകുമാർ, സുനിത ഫിലിപ്പ്, വാസു റ്റി. റ്റി, ബിജോ പി. മാത്യു, സാലി ഫിലിപ്പ്, ഗീതു മുരളി, രഞ്ജന, ശാന്തമ്മ പി. വി , രേവതി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |