തിരുവനന്തപുരം:വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ പട്ടിക വർഗ വിഭാഗത്തിൽപെട്ട കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള ഗോത്രവാഹിനി പദ്ധതി ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് എസ്.ടി. മോർച്ച ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.എസ്.ടി പ്രമോട്ടർമാർ സത്യസന്ധമായി അന്വേഷിച്ച് അർഹരായ കുട്ടികളെ ഉൾപ്പെടുത്തി പദ്ധതി നിലനിറുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ് ഈശ്വര നായ്ക്കിന്റെ അദ്ധ്യക്ഷതയിൽ എസ്.ടി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ഭരതൻ ടി.ഡി. യോഗം ഉദ്ഘാടനം ചെയ്തു. എൻ.പി നാരായണൻ, റീന, എസ്.ടി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാരാക്കോട്, ജില്ലാ ജനറൽ സെക്രട്ടറി മാധവ കെ.ബി. തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |