ഷൊർണൂർ: മലയാളികളെയാകെ സംശയത്തോടും അവജ്ഞയോടും കൂടി നോക്കിക്കാണുന്ന അവസ്ഥയാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരോട് പൊലീസ് ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ നാട്ടിൽ രാജസ്ഥാനി ബാലനെ കാറിൽ ചാരിനിന്നതിന് ബൂട്ടിട്ട് തൊഴിച്ച സംഭവത്തിലാണ് ബി.ജെ.പി അദ്ധ്യക്ഷന്റെ പരാമർശം. പൊലീസ് കുഞ്ഞിനെ വൈദ്യ പരിശോധനയ്ക്ക് പോലും കൊണ്ടു പോയില്ല. ലഹരിക്കെതിരെ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തിയല്ല പ്രതിജ്ഞ ചെയ്യിക്കേണ്ടതെന്നും കുളപ്പുള്ളിയിൽ ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |