മണ്ണാർക്കാട്: ജില്ലാ ശാസ്ത്രോത്സവത്തിൽ മഴ കാരണം മാറ്റിവെച്ച പ്രവൃത്തി പരിചയമേളയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ചോക്ക് നിർമ്മാണം, പ്ലാസ്റ്റർ ഓഫ് പാരീസ് മത്സര ഇനങ്ങൾ ഇന്ന് രാവിലെ 9.30ന് മണ്ണാർക്കാട് അരയങ്കോട് യൂണിറ്റി എ.യു.പി സ്കൂളിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പങ്കെടുത്ത് കാൾഷീറ്റിൽ ഒപ്പുവെച്ച മത്സരാർത്ഥികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |