പത്തനാപുരം: കഥാപ്രസംഗകലയെ പ്രോത്സാഹിപ്പിക്കാൻ കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നവംബർ 6, 7, 8 തീയതികളിൽ പത്തനാപുരം ഗാന്ധിഭവനിൽ സംസ്ഥാന കഥാപ്രസംഗ മഹോത്സവം നടത്തുന്നു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് എ.ആനന്ദവല്ലി അദ്ധ്യക്ഷയാകും. തുടർ ദിവസങ്ങളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ക്ഷേമകാര്യ ചെയർമാൻ അനിൽ.എസ് കല്ലേലിഭാഗം എന്നിവർ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, സംഗീത നാടക അക്കാഡമി പ്രോഗ്രാം ഡയറക്ടർ വി.കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. വഞ്ചിയൂർ പ്രവീൺ കുമാർ, കിളിരൂർ സദൻ, ആർ.അനഘ, ഐ.ദിൽന, ബി.ടി.മേഘ്ന എന്നിവർ കഥാപ്രസംഗം അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |