കൊല്ലം: സ്കൂൾ കായികവേദികളിൽ താരങ്ങളായിരുന്ന ദമ്പതികളുടെ മകൾക്ക് സീനിയർ ലോംഗ് ജംപിലും ഹൈജംപിലും ഒന്നാം സ്ഥാനം. പുനലൂർ സെന്റ് ഗൊരോറ്റി സ്കൾ പ്ലസ് വൺ വീദ്യാർത്ഥിനി ജോജി അന്ന ജോണിനാണ് ഈ അപൂർവ നേട്ടം.
ജോജിയുടെ മാതാപിതാക്കളായ ജോൺ യോഹന്നാനും അമ്മ ജിനുവും സ്കൂൾ വിദ്യാർത്ഥികളായിരിക്കുമ്പോൾ കായികതാരങ്ങളായിരുന്നു. എൽ.കെ.ജി വിദ്യാത്ഥിയായിരിക്കുമ്പോൾ മുതൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ജോജി തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്നു.
അഞ്ചാം ക്ളാസിൽ എത്തിയപ്പോൾ ലോഗ് ജംപിനോടായി താത്പര്യം. പിന്നീട് ഹൈജംപും പരിശീലിച്ചു. 2019ലെ റവന്യൂ ജില്ലാ മത്സരത്തിൽ 100 മീറ്റർ, ലോഗ് ജംപ്, ഹർഡിൽസ് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. അടുത്ത ദിവസങ്ങളിൽ നടന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ ഹൈജംപിന് ഒന്നാം സ്ഥാനവും ലോഗ് ജംപിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഹൈജംപ്, ട്രിപ്പിൽ ജംപ് ഇനങ്ങളിലും ജോജി മത്സരിക്കുന്നുണ്ട്. അമ്മ ഫാമിംഗ് കോർപ്പറേഷനിൽ ജോലി ചെയ്യുന്നു. പിതാവ് ഡ്രൈവറാണ്. ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി ജോസി സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |