പാമ്പാടി . എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. ആനിക്കാട് മുക്കാലി പേങ്ങാനത്ത് സന്ദീപ് ശേഖർ (27) ആണ് അറസ്റ്റിലായത്. പൾസർ ബൈക്കിൽ കറങ്ങി നടന്നായിരുന്നു വില്പന. മണർകാട് മാലം കള്ള് ഷാപ്പിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കൂട്ടുപ്രതിയായ ഷിജോ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി ജെ ടോംസി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് കെ നന്ത്യാട്ട്, പി ബി ബിജു, പാമ്പാടി റെയ്ഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, അഖിൽ, സിനി, സോജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |