SignIn
Kerala Kaumudi Online
Friday, 29 March 2024 5.46 PM IST

വിള ഇൻഷ്വറൻസ് പദ്ധതി പ്രീമിയം.

vila

കോട്ടയം . സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിലെ പ്രീമിയം തുക ഓൺലൈനായി അടയ്ക്കാം. ഇതിനുള്ള ഇപേയ്‌മെന്റ് സംവിധാനം എയിംസ് പോർട്ടലിൽ പ്രവർത്തനക്ഷമമായി. എയിംസ് പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധനയ്ക്ക് ശേഷം അംഗീകരിക്കുകയും തുക ഇ പേയ്‌മെന്റ് നടത്തുന്നതിനായി കർഷകരുടെ ലോഗിനിൽ ലഭ്യമാക്കുകയും ചെയ്യും. പ്രീമിയം തുക അടയ്ക്കുന്നതിനുള്ള എസ്എംഎസ് ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ നേരിട്ടോ ജനസേവനകേന്ദ്രങ്ങൾ വഴിയോ പണം അടയ്ക്കാം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ നെറ്റ്ബാങ്കിംഗ്, യുപിഐ തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ വഴി പണം അടയ്ക്കാം. വിളനാശം ഉണ്ടായി 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.