തിരുവനന്തപുരം: പാർട്ടി പ്രവർത്തകർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് തലസ്ഥാന മേയർ അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മേയർക്ക് ഒരു നിമിഷം പോലും പദവിയിൽ തുടരാനർഹതയില്ല. രാജി വച്ച് പുറത്ത് പോകണം മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ.പി. ജയരാജൻ ബന്ധു നിയമനത്തിന് കത്തെഴുതിയതിന് തുല്യമാണിത്. ജയരാജൻ രാജി വച്ചത് ആരും മറന്നിട്ടില്ല. അതേ സത്യപ്രതിജ്ഞാ ലംഘനമാണ് ഇതും. നേരത്തേ യഥേഷ്ടം പിൻവാതിൽ നിയമനം നടത്തിയ സി.പി.എം ഇപ്പോൾ മുൻവാതിൽ തുറന്നെന്നും ഒരുളുപ്പുമില്ലാതെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |