തിരുവല്ല: വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠൻ (23) ആണ് മരിച്ചത്. ശിവകാശിയിൽ നിന്ന് എറണാകുളം വണ്ടർലായിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാർ എം.സി. റോഡിൽ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ഇന്നലെ രാവിലെ 7നാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായ മൂന്നുപേർക്ക് നിസാര പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |