SignIn
Kerala Kaumudi Online
Thursday, 28 March 2024 8.12 PM IST

തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ  ഉടൻ പരിഹരിക്കും: ലേബർ കമ്മിഷണർ

labour-commision

തിരുവനന്തപുരം: തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ലേബർ കമ്മിഷണർ ഡോ. കെ. വാസുകി പറഞ്ഞു. പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാരുടെയും ചീഫ് ഇൻസ്‌പെക്ടർ ഒഫ് പ്ലാന്റേഷൻസ് ഓഫീസിന്റെയും പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ലേബർ കമ്മിഷണർ. തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് മൂന്നാർ മേഖലയിലെ തോട്ടം തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും കെ.വാസുകി ചർച്ചനടത്തി. തൊഴിലാളികളുടെ ലയങ്ങൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. മൂന്നാറിലെ ലേബർ കോംപ്ലക്സിന്റെ നിർമ്മാണ പുരോഗതിയും കമ്മിഷണർ വിലയിരുത്തി. യോഗത്തിൽ അഡിഷണൽ ലേബർ കമ്മീഷണർ കെ.എം. സുനിൽ, ചീഫ് ഇൻസ്‌പെക്ടർ ഒഫ് പ്ലാന്റേഷൻസ് സുനിൽ കെ. തോമസ്, പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LABOUR COMMISION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.