മട്ടന്നൂർ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ സർക്കാർ ശ്വാസം മുട്ടിച്ചു കൊള്ളുന്നുവെന്ന് ആരോപിച്ച് കെ.കെ. ശൈലജയുടെ ഓഫീസിലേക്ക് മാർച്ചും നിവേദന സമർപ്പണവും നടത്തി. സ്കൂൾ പാചക തൊഴിലാളി സംഘടന എച്ച് എം എസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുപ്പതിനായിരത്തോളം വരുന്ന വേതന കുടിശിക ഉടൻ നൽകുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി പദ്ധതി നടപ്പിലാക്കുക,തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. എം.എൽ.എ ഓഫീസിലെക്കുള്ള റോഡിൽ മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംഘടന കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.യാശോദ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളോറ നാരായണൻ, ശാന്ത ചേലേരി, ഷീബ കൊടോളിപ്രം, പ്രേമജ ചെറിയത്ത്, ജാനകി വാസു, ഓമന മണത്തണ, എം അനിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |