SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.33 PM IST

അപകടമുന്നറിയിപ്പ് ബോർഡും ട്രാഫിക് മിററും സ്ഥാപിക്കണം നിയന്ത്രണംവിട്ട് വാഹനങ്ങൾ

junction
പയ്യനാമൺ പഴയപോസ്റ്റ് ഓഫീസ് പടിയിലെ സ്ഥിരം അപകടങ്ങൾ നടക്കുന്ന ജംഗ്ഷൻ

കോന്നി: തണ്ണിത്തോട് - കോന്നി റോഡിലെ പയ്യനാമൺ പഴയപോസ്റ്റ് ഓഫീസ് പടിയിൽ അപകടമുന്നറിയിപ്പ് ബോർഡും ട്രാഫിക് മിററും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ നിന്ന് പഞ്ചായത്ത് റോഡ് വഴിയാണ് പ്രദേശത്തെ പ്രധാന ക്രഷർ യൂണിറ്റുകളിലേക്ക് വാഹനങ്ങൾ പോകുന്നതും തിരികെ വരുന്നതും. മൂന്നു റോഡുകൾ ചേരുന്ന ജംഗ്ഷനിൽ അപകടങ്ങൾ പതിവാണ്. പഞ്ചായത്ത് റോഡിൽ നിന്നും പാറ ഉത്പ്പന്നങ്ങൾ കയറ്റി വരുന്ന ടിപ്പർ ലോറികളും ടോറസുകളും പലതവണ ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുണ്ട്. കോന്നി തണ്ണിത്തോട് റോഡിലെ ഈ ജംഗ്ഷന് സമീപം രണ്ടു വളവുകളുമുണ്ട്. ആടുകാട് ഇറക്കം ഇറങ്ങി വരുന്ന വാഹങ്ങൾക്ക് പ്രധാന റോഡിലൂടെ വരുന്ന വാഹങ്ങൾ കാണാൻ കഴിയില്ല. പ്രധാന റോഡായ തണ്ണിത്തോട് കോന്നി റോഡിൽ നിന്നും വരുന്ന വാഹങ്ങൾക്ക് പഞ്ചായത്ത് റോഡിൽ ആടുകാട് ഭാഗത്തു നിന്നും പാറ ഉത്പ്പന്നങ്ങളുമായി ഇറക്കമിറങ്ങി വരുന്ന വാഹങ്ങളും കാണാൻ കഴിയില്ല. മുൻപ് പല തവണ ഇവിടെ ടോറസ് ലോറികൾ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുണ്ട്. രണ്ടു തവണയും നിയന്ത്രണം വിട്ട് മറിഞ്ഞ ലോറികൾ മെയിൻ റോഡ് മുറിച്ചു കടന്നു മറുവശത്തെ പറമ്പിലേക്കാണ് മറിഞ്ഞത് ഈ സമയങ്ങളിൽ പ്രധാന റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അപകട മുന്നറിയിപ്പ് ബോർഡും ട്രാഫിക് മിററും സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

..................

രണ്ടു തവണ നിയന്ത്രണം വിട്ടു വന്ന ടോറസ് ലോറികൾ മതിലുകൾ തകർത്താണ് മറിഞ്ഞത്.

ഒരുതവണ മറിഞ്ഞ ടോറസ് ലോറിയിലെ ഡ്രൈവറെ മൂന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

പയ്യനാമൺ പഴയ പോസ്റ്റ് ഓഫീസ് പടിയിലെ സ്ഥിരം അപകടങ്ങൾ നടക്കുന്ന ജംഗ്ഷനിൽ അപകടമുന്നറിയിപ്പ് ബോർഡും ട്രാഫിക് മിററും സ്ഥാപിക്കണം ഉദയകുമാർ ഹരിത

(പൊതു പ്രവർത്തകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.