SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.20 PM IST

മണ്ണാറശാല ആയില്യം മഹോത്സവം 14, 15, 16 തീയതികളിൽ

p

ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 14,15,16 തീയതികളിൽ നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 8ന് എരിങ്ങാടപള്ളി, ആലക്കോട്ട് കാവ്, പാളപ്പെട്ടി​ക്കാവ് എന്നീ അനുബന്ധ കാവുകളിലെ പൂജകളോടെ ചടങ്ങുകൾക്ക് തുടക്കമാകും. 14ന് വൈകിട്ട് 3ന് ഒൻപതാമത് ശ്രീ നാഗരാജ പുരസ്‌കാരദാന സമ്മേളനവും വൈകിട്ട് 5ന് മഹാദീപക്കാഴ്‌ചയും നടക്കും.

15ന് വൈകിട്ട് 5 മുതൽ പൂയം തൊഴൽ, ആയില്യം നാളായ 16ന് പുലർച്ചെ 4ന് നട തുറക്കും. നിർമ്മാല്യദർശനം, അഭിഷേകം, കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ എന്നിവ നടക്കും. രാവിലെ 10 മുതൽ മണ്ണാറശ്ശാല യു.പി സ്‌കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട്.

ആയില്യം നാളിൽ അമ്മയ്‌ക്ക് പ്രത്യേക പൂജകൾ നടത്താൻ കഴിയാത്ത സാഹചര്യമായതിനാൽ, നൂറ്റാണ്ടുകളായി കുടുംബകാരണവരുടെ കാർമ്മി​കത്വത്തിൽ വൃശ്ചികമാസത്തിൽ എല്ലാ ദിവസവും, ശിവരാത്രി നാളിലും ശ്രീകോവിലിൽ നടത്തിവരുന്ന പ്രത്യേക പൂജകൾ, കലശാഭിഷേകം, നൂറും പാലും തുടങ്ങിയ ചടങ്ങുകൾ ആയില്യം നാളിലും നടത്തും. വാർത്താസമ്മേളനത്തിൽ എസ്. നാഗദാസ്, എൻ.ജയദേവൻ, എം.പി.വാസുദേവൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANNARASALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.