തിരുവനന്തപുരം: സംസ്ഥാന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളും ഉപഭോക്തൃ കമ്മിഷൻ ബാർ അസോസിയേഷനും സംയുക്തമായി നവംബർ 12ന് മെഗാ അദാലത്ത് സംഘടിപ്പിക്കും. എറണാകുളത്ത് വച്ച് നടത്തുന്ന ചടങ്ങ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് സുരേന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 30 മുതൽ വൈകിട്ട് 5 വരെയാണ് അദാലത്ത്. തിരുവനന്തപുരം വഴുതക്കാട് ആസ്ഥാനത്ത് നടക്കുന്ന അദാലത്തിൽ കേരള ലാ കോളേജ് പങ്കെടുക്കും. വിശദവിവരങ്ങൾക്ക് 7012156758.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |