പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പൊലീസ് എയ്ഡ് പോസ്റ്റില്ല. രാത്രിയിൽ പൊലീസ് പട്രോളിംഗ് കുറവായതിനാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. മോഷണ ശല്യവുമുണ്ട്. രാത്രിയായാൽ കെ. എസ്.ആർ.ടി.സി ഭാഗത്തെ എല്ലാ കടകളും അടയ്ക്കും. പിന്നീട് ഇവിടം വിജനമാണ്.
ഡിപ്പോയിൽ സെക്യൂരിറ്റി ഗാർഡുകൾ കുറവാണ്. മുമ്പ് നാലിലധികം സെക്യൂരിറ്റി ഗാർഡുകൾ ഉണ്ടായിരുന്നു. പിന്നീട് ജീവനക്കാരുടെ പരിഷ്കരണം വന്നപ്പോൾ പലരേയും പിരിച്ചുവിട്ടു. ഇപ്പോൾ പകൽ ഒരു സെക്യുരിറ്റി ഗാർഡ് മാത്രമാണുള്ളത്. സി.സി.ടി.വി കാമറകളില്ലാത്തതിൽ എന്ത് സംഭവിച്ചാലും തെളിവുകൾ പോലും ലഭിക്കില്ല. . ഭിക്ഷാടനം നടത്തുന്നവരും മറ്റും ഡിപ്പോയിലാണ് രാത്രി കിടന്നുറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |