ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എഴുപുന്ന ഗ്രാമ പഞ്ചായത്ത് (വാർഡ് -04വാത്തറ), പാണ്ടനാട് ഗ്രാമപഞ്ചായത്ത് (വാർഡ് - 07വൻമഴി വെസ്റ്റ്),കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് (വാർഡ് -08 കാർത്തികപ്പള്ളി), മുതുകുളം ഗ്രാമപഞ്ചായത്ത് (വാർഡ് -04 ഹൈസ്കൂൾ വാർഡ്), പാലമേൽ ഗ്രാമപഞ്ചായത്ത് (വാർഡ് 11 ആദിക്കാട്ടുകുളങ്ങര തെക്ക്) എന്നീ വാർഡുകളുടെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിനമായ നവംബർ ഒമ്പതിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എട്ട്, ഒമ്പത് തീയതികളിലും പോളിംഗ് സ്റ്റേഷനായ കാർത്തികപ്പള്ളി കൃഷി ഓഫീസിന് എട്ടിന് ഉച്ചയ്ക്കുശേഷവും പോളിംഗ് ദിവസവും അവധിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |