തൊടിയൂർ: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അർഹരായ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് എംപ്ലോയ്മെന്റ് വകുപ്പിൽ നിന്ന് ലഭ്യമാക്കി നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ, പി.എസ്.സി മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനദ്ധ്യാപിക തസ്തികയിൽ സ്ഥിരം ജോലി ലഭിച്ച വിവരം രേഖാ മൂലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിച്ചിട്ടുള്ളവരും / സ്ഥിരം ജോലി ലഭിച്ചിട്ടുള്ളതിനാൽ പിന്നീട് പുതുക്കാതെ ലാപ്സായിട്ടുള്ളവരുമായ യോഗ്യരായ ഭിന്നശേഷി വിഭാഗക്കാരുടെ രജിസ്ട്രേഷൻ ഒഴിവുകളിലേക്ക് പരിഗണിക്കാൻ പുതുക്കി നൽകും. 50 വയസ് പൂർത്തിയാകാത്ത എല്ലാ ഭിന്നശേഷി വിഭാഗക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. സ്ഥിരം ജോലിയുള്ളവർ ഉദ്യോഗദായകനിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. രജിസ്ട്രേഷൻ പുതുക്കുന്നതിനായി ഡിസംബർ 31 വരെ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ എൻ.ഒ.സി സഹിതം അപേക്ഷ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |