SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.47 PM IST

അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

പുനലൂർ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വന്മള വള്ളി അയ്യം ഷാജി വിലാസത്തിൽ ഷാജിയെ(63)യാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സഭവം. പിറവന്തൂർ വന്മള വള്ളിഅയ്യം വേങ്ങവിള വീട്ടിൽ ഷിബു എന്ന് വിളിക്കുന്ന ശരണി (35) നാണ് കുത്തേറ്റത്. ഇരു വീട്ടുകാരും തമ്മിലുള്ള വഴിത്തർക്കത്തെ തുടർന്നാണ് കത്തിക്കുത്ത് നടന്നതെന്ന് പൊലീസ് പറഞ്ഞു. വള്ളിഅയ്യത്തേക്കുള്ള നടപ്പാതയിലായിരുന്നു സംഭവം. നെഞ്ചിൽ മൂന്നിടത്ത് സാരമായി മുറിവേറ്റ ശരൺ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിയെ ഇന്നലെ 9 മണിയോടെ അലിമുക്കിൽ നിന്ന് സി.ഐ ടി. രാജേഷ് കുമാർ , എസ്.ഐമാരായ ഹരീഷ്, രാജശേഖരൻ.
മനോജ്, സി.പി.ഒമാരായ രജിത് കുമാർ ,രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.