SignIn
Kerala Kaumudi Online
Friday, 26 April 2024 2.40 AM IST

വിമുക്തി പഠനമുറി ഉദ്ഘാടനവും പുരസ്കാര വിതരണവും

കരുനാഗപ്പള്ളി: എക്സൈസ് കരുനാഗപ്പള്ളി റേഞ്ച് ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്ന വിമുക്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും 8ന് നടക്കും. ഉച്ചക്ക് 2.30 ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മികച്ച ജീവകാരുണ്യ പ്രവർത്തകന് ലൈബ്രറി ഏർപ്പെടുത്തിയ ബാബാ അംതേ അവാർഡ് പോച്ചയിൽ നാസറിനും ഡോ.ഡാം സിസിലി സോൾഡാസിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച ഡോക്ടർക്കുള്ള അവാർഡ് ഡോ.അനൂപ് കൃഷ്ണനും മന്ത്രി നൽകി ആദരിക്കും. യോഗത്തിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, അഡീഷണൽ എക്സൈസ് കമ്മീഷണർമാരായ ഡി.രാജീവ്, ഇ.എൻ.സുരേഷ്, വിജിലനസ് ഓഫീസർ മുഹമ്മദ് ഷാഫി, ജോയിന്റ് എക്സൈസ് കമ്മിഷണർ എ.ആർ.സുൽഫിക്കർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ, ഡിവിഷൻ കൗൺസിലർ ആർ.സിന്ധു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനികുമാർ, റോട്ടറി ക്ലബ് ഒഫ് ഗ്രേറ്റർ പ്രസിഡന്റ് ജി.സുനിൽകുമാർ എന്നിവർ പ്രസംഗിക്കും. മുഖ്യമന്ത്രിയിൽ നിന്ന് എക്സൈസ് അവാർഡുകൾ നേടിയ എ.ആർ.സുൾഫിക്കർ, ടി.അനികുമാർ, പി.എൽ.വിജിലാൽ എന്നിവരെ ചടങ്ങിൽ ആദരിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി ചടങ്ങിൽ മുഖ്യ അതിഥിയായിരിക്കും. വിമുക്തി ലൈബ്രറി പ്രസിഡന്റ് പി.എൽ.വിജിലാൽ സ്വാഗതവും സെക്രട്ടറി എ.അബ്ദുൽ മനാഫ് നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.