ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്രേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി. പകരക്കാരനായെത്തിയ സഹൽ അബ്ദുൾ സമദിന്റെ ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ഗംഭീരജയമൊരുക്കിയത്. ദിമിത്രിയോസ് ഡയമന്റാകോസ് ഒരു ഗോൾ നേടി.ഒരു അസിസ്റ്റുൾപ്പെടെ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ കെ.പി രാഹുലിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണായകമായി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളും നേടിയത്. നോർത്ത് ഈസ്റ്റിന്റെ അഞ്ചാം തോൽവിയാണിത്. രണ്ടാം ജയത്തോടെ അഞ്ച് കളിയിൽ നിന്ന് ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാമതെത്തി. 13ന് എഫ്സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചിയിൽ നേരിടും.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് 1-0ത്തിന് ഒഡിഷയെ കീഴടക്കി. ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |