SignIn
Kerala Kaumudi Online
Thursday, 25 April 2024 1.41 AM IST

ജോഡോ യാത്രയ്‌ക്ക് കെജിഎഫ് ടുവിലെ സംഗീതം നൽകി പോസ്‌റ്റ് ചെയ്‌തു; കോൺഗ്രസിന്റെയും ഭാരത് ജോ‌ഡോ യാത്രയുടെയും ട്വിറ്രർ അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യണമെന്ന് കോടതി

jodo

ബംഗളൂരു: ഹിറ്റ് ചിത്രമായ കെജിഎഫ്-2ലെ ഗാനം അനുമതിയില്ലാതെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീഡിയോയിൽ ഉപയോഗിച്ചതിനെതിരെ കോടതി ഉത്തരവ്. കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യണമെന്നാണ് ബംഗളൂരു കോടതി ഉത്തരവിട്ടിരിക്കുന്നത്. എം‌ആർ‌ടി മ്യൂസിക് ഉടമ എം.നവീൻ കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ശക്തമായ ഇടപെടലുണ്ടായത്.

കെജിഎഫ്-2ന്റെ ഹിന്ദി ഗാനങ്ങൾക്ക് കോപ്പിറൈ‌റ്റ് സ്വന്തമാക്കിയിരിക്കുന്നയാളാണ് നവീൻ. അനുവാദം ചോദിക്കാതെ കെജിഎഫ്-2 ഗാനം ജോഡോ യാത്രയിൽ ഉപയോഗിച്ചതിനാലാണ് ഹർജി നൽകിയത്. രാഹുൽ ഗാന്ധിയും എഐസിസി ജയറാം രമേശും പാർട്ടിയുടെ സമൂഹമാദ്ധ്യമ ചുമതല വഹിക്കുന്ന സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ നവീൻ പൊലീസിൽ പരാതി നൽകി. ജയരാം രമേശിന്റെ പ്രൊഫൈലിൽ കെജിഎഫ്-2 ഗാനമടങ്ങിയ രണ്ട് പോസ്‌റ്റുകളുണ്ടായിരുന്നതായാണ് പരാതിയിലുള‌ളത്. കോപിറൈറ്റ് നിയമപ്രകാരവും വിവര സങ്കേതിക വിദ്യ നിയമപ്രകാരവുമാണ് യശ്വന്ത് പൂർ പൊലീസ് കേസെടുത്തത്. 2023 ജനുവരി 30ന് കാശ്‌മീരിൽ അവസാനിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമൂഹമാദ്ധ്യമ അക്കൗണ്ട് ബ്ളോക്ക് ചെയ്യാനുള‌ള നടപടി കോൺഗ്രസിന് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BHARAT JODO YATRA, RAHUL GANDHI, TWITTER ACCOUNT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.