കൊച്ചി: മുന്നാക്ക വിഭാഗത്തിന് ഏർപ്പെടുത്തിയ സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) അഭിപ്രായപ്പെട്ടു.ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ടുപേർ സാമ്പത്തിക സംവരണത്തെ അനുകൂലിക്കാത്തത് പ്രസക്തമാണ്. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ നിജ:സ്ഥിതി പരിഗണിക്കാതെ ഏർപ്പെടുത്തിയ സംവരണം 20 ശതമാനം വരെയായത് അനീതിയാണെന്നും കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |