SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.26 AM IST

മാദ്ധ്യമങ്ങളെ അവഹേളിച്ച ഗവർണറുടെ നടപടിയിൽ പ്രതിഷേധം

arif-mohammad-khan

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിന്നും ചില മാദ്ധ്യമ പ്രതിനിധികളെ അവഹേളിച്ച് പുറത്താക്കിയതിൽ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതിഷേധിച്ചു.ഗവർണറുടെ വാർത്താസമ്മേളനങ്ങളിൽ നിന്നും മാദ്ധ്യമങ്ങൾ മാറിനിൽക്കേണ്ട സ്ഥിതി അദ്ദേഹം തന്നെ സൃഷ്ടിക്കുകയാണെന്നും ഫെഡറേഷൻ പ്രസിഡന്റ് ബേബി മാത്യു സോമതീരം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ഗവർണർ വിളിക്കുന്ന ചടങ്ങിൽ മാദ്ധ്യമങ്ങളുടെ പ്രാതിനിധ്യം വേണ്ടെന്ന് തീരുമാനിക്കാനും ഒരു മാദ്ധ്യമത്തിന് കൂടിക്കാഴ്ച നൽകാനുമുള്ള സ്വാതന്ത്ര്യവുമദ്ദേഹത്തിനുണ്ട്.എന്നാൽ പൊതുവായ വാർത്താസമ്മേളനത്തിൽ കേന്ദ്രസർക്കാറിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന മാദ്ധ്യമത്തെ മാറ്റിനിർത്തുകയെന്നത് വിവേചനപരവും ഗവർണർപദവിയുടെ ലംഘനവുമാണെന്നും മാദ്ധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും ഫെഡറേഷൻ ആരോപിച്ചു.ജനറൽ സെക്രട്ടറി എം.വെങ്കിട്ടരാമൻ,മാദ്ധ്യമപ്രവർത്തകൻ ഡി.പ്രമേഷ്‌കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF MOHAMMAD KHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.