SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.57 PM IST

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങി മമ്മൂട്ടി, ഫ്ളക്‌സ് ബോർഡുകൾ നിരന്നു

mammootty

മമ്മൂട്ടി ഇടത് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. തീക്കോയി ഗ്രാമപ‌ഞ്ചായത്തിലെ മൂന്നാം വാർഡിൽ ടോർച്ച് ചിഹ്നത്തിലാണ് മമ്മൂട്ടി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിനായുള്ള ഫ്ലക്‌സ് ബോർഡുകൾ വാർഡിൽ നിരന്നുകഴിഞ്ഞു. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പോടെയാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'കാതൽ' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഫ്ളക്‌സ് ബോർഡുകളും പോസ്റ്ററുകളും നിരന്നത്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.

12​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ജ്യോ​തി​ക​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​മെന്ന പ്രത്യേകതയും കാതലിനുണ്ട്.​ ​

​മ​മ്മൂ​ട്ടി​യും​ ​ജിയോ​ ​ബേ​ബി​യും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ ​ആ​ദ​ർ​ശ് ​സു​കു​മാ​ര​നും​ ​പോ​ൾ​സ​ൺ​ ​സ്‌​ക​റി​​യ​യും​ ​ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന നിർവഹിച്ചത്.​ റോ​ഷാ​ക്കി​ന് ​ശേ​ഷം​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ലാ​ലു​ ​അ​ല​ക്സ്,​ ​മു​ത്തു​മ​ണി,​ ​ചി​ന്നു​ ​ചാ​ന്ദി​നി,​ ​സു​ധി​ ​കോ​ഴി​ക്കോ​ട്,​ ​അ​ന​ഘ​ ​അ​ക്കു,​ ​ജോ​സി​ ​സി​ജോ,​ ​ആ​ദ​ർ​ശ് ​സു​കു​മാ​ര​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​:​ ​സാ​ലു​ ​കെ.​ ​തോ​മ​സ്,​ ​എ​ക്സി​ക്യൂ​ട്ടി​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​:​ ​ജോ​ർ​ജ് ​സെ​ബാ​സ്റ്റ്യ​ൻ,​ ​എ​ഡി​റ്റിം​ഗ് ​:​ ​ഫ്രാ​ൻ​സി​സ് ​ലൂ​യി​സ്,​ ​സം​ഗീ​തം​ ​:​ ​മാ​ത്യൂ​സ് ​പു​ളി​ക്ക​ൻ,​ ​ആ​ർ​ട്ട് ​:​ഷാ​ജി​ ​ന​ടു​വി​ൽ,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​ ​:​ ​സു​നി​ൽ​ ​സിം​ഗ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​:​ ​ഡി​ക്സ​ൺ​ ​പൊ​ടു​ത്താ​സ് .​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫേ​റെ​ർ​ ​ഫി​ലിം​സ് ​ആ​ണ് ​വി​ത​ര​ണം.​ ​പി.​ ​ആ​ർ.​ ​ഒ​ ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY, PANCHAYATH, ELECTION, KATHALE, MOVIE, POSTER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.