ചങ്ങനാശേരി . സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന ഇന്റർകോളേജിയറ്റ് ഫെസ്റ്റ് മേലാഞ്ച് 2022 കൗണ്ട് ഡൗൺ തുടക്കമായി. യുട്യൂബ് വ്ലോഗറും അവതാരകനുമായ കാർത്തിക് സൂര്യ ഉദ്ഘാടനം ചെയ്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി എത്തക്കാട് അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ പ്രൊമോഷൻ, മാസ്ക്കോട്ട് റിലീസ്, പോസ്റ്റർ ബ്രൗച്ചർ റിലീസ് എന്നിവയും നടന്നു. കോളേജ് ഡാൻസ് ടീമിന്റെയും കോളേജ് മ്യൂസിക് ബാൻഡിന്റെ പരിപാടിയും ആനിമേഷൻ വിദ്യാർത്ഥികളുടെ കോസ്പ്ലേയും അരങ്ങേറി. പ്രിൻസിപ്പൾ ജോസഫ് പാറയ്ക്കൽ, വൈസ് പ്രിൻസിപ്പൾ തോമസ് ജോസഫ്, മേലാഞ്ച് ജനറൽ കൺവീനർ സജി ലൂക്കോസ്, ജോബിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |