SignIn
Kerala Kaumudi Online
Friday, 26 April 2024 2.03 AM IST

അരക്ഷിതരായ കുഞ്ഞുങ്ങൾ രാജ്യത്തിന്റെ കണ്ണീർ

children

ഓരോ കുടുംബത്തിനും അമൂല്യനിധികളായ കുട്ടികൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും സ്വത്താണ്. അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തി വിവേചനരഹിതവും സന്തോഷകരവുമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. കുട്ടികൾ നന്നായി പരിചരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും വേണം. എങ്കിൽ മാത്രമേ ഒരു മികവുറ്റ സമൂഹത്തിന് അടിത്തറ പാകാനാകൂ.
കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി നിയമങ്ങൾ പ്രാബല്യത്തിലുണ്ട്. കുട്ടികളോട് ഏറെ സഹാനുഭൂതിയോടെ തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ഭരണഘടന. കേന്ദ്ര സർക്കാർ ലോക്‌സഭയിൽ പാസാക്കിയ 'ബാലനീതി നിയമം', കേന്ദ്രമന്ത്രിസഭ അംഗീകരിച്ച 'ബാലവേല നിരോധന ഭേദഗതി ബിൽ' തുടങ്ങിയവ കുട്ടികളുടെ സംരക്ഷണം ഊട്ടിയുറപ്പിക്കാനുള്ളതാണ്. ഇന്ത്യൻ ഭരണഘടനയിൽ ബാലാവകാശ സംരക്ഷണത്തിന് അനുച്ഛേദങ്ങൾ നിരവധിയാണ്. 15(3),21,21-A,24,30,32,39,41,45,44,47,51,51A എന്നിവയെല്ലാം കുട്ടികളുടെ അവകാശ സംരക്ഷണം കൈകാര്യം ചെയ്യുന്നു.

ആരാണ് കുട്ടി?
18 വയസ് പൂർത്തിയാകാത്ത ഏതൊരാളിനെയും കുട്ടിയായി പരിഗണിക്കുന്നു. ഭാരതത്തിൽ കുട്ടികളെ നിയമപരമായി 'മൈനർ' എന്നാണ് കണക്കാക്കിയിരുന്നത്. 1875ലെ ഇന്ത്യൻ മെജോരിറ്റി ആക്ട്, ഇന്ത്യയിൽ ജനിച്ചു വളർന്ന ഏതൊരാളും 18 വയസ് തികയുമ്പോൾ 'മേജർ' ആയി കണക്കാക്കി നിർവചിച്ചു.

കുട്ടികൾക്കെന്തിന്

പ്രത്യേക അവകാശം?
മുതിർന്നവരുടെ പ്രാപ്തി കുട്ടികൾക്കില്ലാത്തത് കാരണം പരിചരണം, നിയമസംരക്ഷണം തുടങ്ങിയവയിൽ അവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് 1959ലെ കുട്ടികളുടെ അവകാശ പ്രഖ്യാപനത്തിൽ (ഡിക്ലറേഷൻ ഓഫ് റൈറ്റ്സ് ഓഫ് ചൈൽഡ്)ആമുഖമായി പറയുന്നുണ്ട്.

ഐക്യരാഷ്ട്രസഭ 1989ൽ അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി (യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് -(UNCRC) കുട്ടികളുടെ അതിജീവനം, സംരക്ഷണം, വികസനം എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നു. 1948 ഡിസംബർ 10ലെ അന്താരാഷ്ട്ര അവകാശ പ്രഖ്യാപനശേഷം സമ്പൂർണമാക്കിയ ഇന്ത്യൻ ഭരണഘടനയിൽ കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും നിരവധി നിർദ്ദേശങ്ങളുണ്ട്. ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ 21(എ)കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസവും 24 പ്രകാരം ബാലവേല നിരോധനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിർദ്ദേശക തത്വങ്ങളിൽ ആർട്ടിക്കിൾ 39ൽ കുട്ടികളെ എല്ലാവിധ ചൂഷണങ്ങളിൽ നിന്നും പരിരക്ഷിക്കണമെന്നും ഇളംപ്രായക്കാർക്ക് ആരോഗ്യത്തോടെ വികാസം പ്രാപിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൻപ്രകാരം 1974 കുട്ടികൾക്കായി ഒരു ദേശീയനയം പ്രഖ്യാപിക്കുകയും 1975ൽ ഐ.സി.ഡി.എസ് പരിപാടി ആരംഭിക്കുകയും ചെയ്തു.

ഭരണഘടനയും കുട്ടികളും
കുട്ടികളുടെ ബലഹീനാവസ്ഥയും സംരക്ഷിക്കപ്പെടാനുള്ള അവകാശവും തിരിച്ചറിഞ്ഞ് നിർമ്മിക്കപ്പെട്ടിരിക്കുന്നതാണ് നമ്മുടെ ഭരണഘടന. ഭരണഘടനയിൽ കുട്ടികളുടെ സംരക്ഷണത്തിനായി അനുശാസിക്കുന്ന അനുച്ഛേദം 14 പ്രകാരം നിയമത്തിനു മുന്നിൽ തുല്യതയും തുല്യ നിയമസംരക്ഷണവും,15 പ്രകാരം വിവേചനങ്ങൾക്കെതിരെ സംരക്ഷണം, 5(3) പ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക വ്യവസ്ഥകൾ,19 (1) എ പ്രകാരം അഭിപ്രായപ്രകടന സ്വാതന്ത്ര്യം, 21 പ്രകാരം ജീവിക്കാനുള്ള അവകാശം, 21(എ) പ്രകാരം ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധവുമായ വിദ്യാഭ്യാസം, 23 പ്രകാരം ബാലവേലയിൽ നിന്നും ഭിക്ഷാടനത്തിൽ നിന്നും സംരക്ഷണം,24 പ്രകാരം 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് ബാലവേലയിൽ നിന്നുള്ള സംരക്ഷണം,39(ഇ) പ്രകാരം പ്രായത്തിനും ശേഷിക്കും ചേരാത്ത തൊഴിലുകളിൽ നിന്നുള്ള സംരക്ഷണം,39(എഫ്) പ്രകാരം നല്ല സാഹചര്യവും ചൂഷണത്തിൽ നിന്നും അനാഥത്വത്തിൽ നിന്നുമുള്ള സംരക്ഷണം, 45 പ്രകാരം ആറ് വയസിൽ താഴെയുള്ളവർക്ക് കരുതലും വിദ്യാഭ്യാസവും, 32, 226 പ്രകാരം മൗലിക അവകാശങ്ങൾ സ്ഥാപിച്ചു കിട്ടാനുള്ള അവകാശം എന്നിവ ഉറപ്പ് നൽകുന്നു.

കുട്ടികളെ സംബന്ധിച്ച

ദേശീയ നിയമങ്ങൾ
1. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും)നിയമം,2015
(ദി ജുവനൈൽ ജസ്റ്റിസ് (കെയർ & പ്രൊട്ടക്ഷൻ കാഫ് ചൈൽഡ്) ആക്ട് 2015
2. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2012 (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം ,2012( POCSO ആക്ട് )
3. ശൈശവ വിവാഹനിരോധന നിയമം ( 2006 )
4. കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം ( റൈറ്റ് ടു എഡ്യൂക്കേഷൻ ആക്ട് -RTE 2009) )
5. ബാല കൗമാര വേല (നിരോധനവും നിയന്ത്രണവും)നിയമം (1986)
6. ദേശീയ വികലാംഗ സംരക്ഷണ നിയമം, 1995
7. അടിമവേല നിരോധനവും നിർമാർജ്ജനവും നിയമം ( 1976)
8. ഗർഭപൂർവ ഗർഭസ്ഥശിശു ലിംഗനിർണയ (നിയന്ത്രണവും ദുരുപയോഗവും) തടയൽ നിയമം (1994)
9. അസാന്മാർഗിക വ്യാപാരം തടയൽ നിയമം(1956)

ബാലനീതി നിയമം (2000)

ഇത് ജെ.ജെ (JJ Act) ആക്ട് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമമാണിത്. ഈ നിയമത്തിന് കീഴിൽ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ രണ്ട് സ്ഥാപനങ്ങളുണ്ട്.

1.സി ഡബ്ല്യു.സി ചൈൽഡ് വെൽഫെയർ കമ്മിറ്റി 2.ജെ.ജെ.ബി ജുവനൈയിൽ ജസ്റ്റിസ് ബോർഡ്

പോക്‌സോ ആക്ട് ( 2012)
ലൈംഗിക പീഡനം ഉൾപ്പെടെ എല്ലാ പീഡനങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാനാണ് പോക്‌സോ നിയമം. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം, ലൈംഗികപീഡനം, അശ്ലീല ചിത്രം എടുക്കൽ തുടങ്ങി കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാം.

ബാലാദ്ധ്വാന നിരോധന നിയമം(1986), ബാലവിവാഹ നിരോധനനിയമം(1996), വിദ്യാഭ്യാസഅവകാശ നിയമം(2005) എന്നീ നിയമങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ഈ നിയമങ്ങളുടെ നടത്തിപ്പിനാവശ്യമായ സംവിധാനങ്ങൾ തീർത്തും ദുർബലമാണ്. അതുകൊണ്ടാണ് രാജ്യത്താകെ ബാലാവകാശ ലംഘനങ്ങൾ നിരന്തരം അരങ്ങേറുന്നത്. ഇത് കർശനമായി തടഞ്ഞേ തീരൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHILD RIGHTS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.