പയ്യോളി: പുതുപ്പണംവിജയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും നാട്ടുപച്ചയും ചേർന്ന് ലഹരിക്കെതിരെ കൂട്ട നടത്തവും ലഹരിവിരുദ്ധ സദസും സംഘടിപ്പിച്ചു. കൂട്ട നടത്തം വി.എം.ഷീജിത്തും (റിട്ട: ലഫ്റ്റനന്റ് ഇന്ത്യൻ നേവി) ലഹരി വിരുദ്ധ സദസ് വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദുവും ഉദ്ഘാടനം ചെയ്തു. വിജയ ക്ലബ് പ്രസിഡന്റ് എ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ പി.കെ.സിന്ധു, കെ.എം ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഹരിത.പി.ആർ.ബോധവത്ക്കരണ പ്രഭാഷണം നടത്തി. സന്തോഷ്.കെ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എം.രമേശൻ സ്വാഗതവും കെ.പി.രജീഷ് കുമാർ നന്ദിയും പറഞ്ഞു. യുവ മാന്ത്രികൻ സനീഷ് വടകരയുടെ ലഹരി വിരുദ്ധമാജിക് ഷോയും വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |