ആലപ്പുഴ: നഗരത്തിലെ എൽ.പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ അദ്ധ്യാപകനെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് പിടിയിലായ പ്രതി ആലപ്പുഴ എ.എൻ പുരം സോമാലയത്തിൽ പി.എസ്. സജിത്ത്കുമാറുമായി (36) ആലപ്പുഴ സൗത്ത് പൊലീസ് സംഘം ഇന്നലെ രാവിലെയാണ് ആലപ്പുഴയിലെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ല ശിശുക്ഷേമസമിതി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എ.പി.ഓമന, നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ് എന്നിവരടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പ്രഥമാദ്ധ്യാപികയും നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |