SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.05 AM IST

രണ്ടിലെ പ്രതീക്ഷ പാളി, കരുതലോടെ പുഞ്ചയിൽ

t
t

# പുഞ്ചക്കൃഷിക്കൊരുങ്ങി കർഷകർ

ആലപ്പുഴ: കുട്ടനാട്, അപ്പർകുട്ടനാട് പാടങ്ങളിലും കരിനില പാടശേഖരങ്ങളിലും പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങളായി. ഇത്തവണ മുഴുവൻ പാടശേഖരങ്ങളിലും വിത്തിറക്കാനാണ് കർഷകരുടെ തീരുമാനം. നിലവിൽ വിളവെടുപ്പ് നടക്കുന്ന രണ്ടാം കൃഷിയിലെ പ്രതീക്ഷകൾ അകന്നുപോകുന്നതിന്റെ ആശങ്കയോടെയാണ് പുഞ്ചയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

ആകെയുള്ള 30,000 ഹെക്ടർ കൃഷിഭൂമിയിൽ ഇതിനോടകം 711 ഹെക്ടറിലാണ് പുഞ്ചയ്ക്ക് വിതയ്ക്കാനായത്. നിലമൊരുക്ക് പൂർത്തീകരിച്ച ചമ്പക്കുളത്തെ പാടത്ത് കഴിഞ്ഞ ദിവസം മടവീണു. വൃശ്ചിക വേലിയേറ്റവും കാലാവസ്ഥ വ്യതിയാനവും ആശങ്കയാണ്. രണ്ടാം കൃഷി ഇറക്കാത്ത പാടങ്ങളിലും പുഞ്ചക്കൃഷിക്ക് കൃഷിവകുപ്പ് തയ്യാറെടുക്കുകയാണ്. ഈ മാസം അവസാനത്തോടെ രാമങ്കരി ബ്ളോക്കിലെ മുഴുവൻ പാടശേഖരങ്ങളിലും വിത പൂർത്തിയാകും. കാലാവസ്ഥ വ്യതിയാനവും ഉപ്പുവെള്ള ഭീഷണിയും തുലാമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രണ്ടാം കൃഷി വിളവെടുപ്പ് അടുത്തമാസം 15ന് മുമ്പ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2021ൽ 578 പാടശേഖരങ്ങളിലെ 25,649 ഹെക്ടറിലാണ് പുഞ്ചക്കൃഷിയിറക്കിയത്. ഇത്തവണ ഉമ, മനു രത്‌നം ഇനങ്ങളിലെ വിത്തുകളാണ് കർഷകർക്ക് ലഭ്യമാക്കിയിരിക്കുന്നത്.

# റെക്കാഡ് പ്രതീക്ഷ തെറ്റി

നിലവിലെ രണ്ടാം കൃഷിക്ക് ഇത്തവണ റെക്കാഡ് വിളവ് ലഭിക്കുമെന്നായിരുന്നു കർഷകരുടെയും കൃഷിവകുപ്പിന്റെയും കണക്കുകൂട്ടൽ. എന്നാൽ ഇടയ്ക്കിടെയുള്ള മഴയും വെള്ളപ്പൊക്കവും മില്ലുകാരുടെ മെല്ലെപ്പോക്കും പ്രതീക്ഷകൾ തെറ്റിച്ചു. 9760.36 ഹെക്ടറിലാണ് വിത്തിറക്കിയത്. ഇന്നലെ വരെ 74 പാടങ്ങളിലെ 4136.74 ഹെക്ടറിലാണ് വിളവെടുക്കാനായത്. ചിലയിടങ്ങളിൽ നെല്ല് മഴയിൽ നിലംപൊത്തിയ അവസ്ഥയിലാണ്. വെള്ളം കെട്ടിക്കിടന്ന പല പാടങ്ങളിലും യന്ത്രം ഇറക്കാനും കഴിയുന്നില്ല. കാലാവസ്ഥ വ്യതിയാനം മൂലം പല ഘട്ടങ്ങളായാണ് ഇത്തവണ രണ്ടാം കൃഷിയിറക്കിയത്. ഇതാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

# ആശങ്ക വരുന്ന വഴി

* തോട്ടപ്പള്ളി, തണ്ണീർമുക്കം, കായംകുളം പൊഴി എന്നിവിടങ്ങളിലൂടെയുള്ള ഉപ്പുവെള്ള ഭീഷണി

* തുലാമഴ, കാലാവസ്ഥ വ്യതിയാനം, കിഴക്കൻ വെള്ളത്തിന്റെ വരവ്

# പുഞ്ചക്കൃഷി ഹെക്ടറിൽ

വിത പ്രതീക്ഷിക്കുന്നത്: 30,000

പൂർത്തീകരിച്ചത്: 711

# കഴിഞ്ഞ പുഞ്ചക്കൃഷി ഹെക്ടറിൽ

വിളവിറക്കിയത്: 25,649

പാടശേഖരം: 578

# രണ്ടാംകൃഷി ഹെക്ടറിൽ

വിളവിറക്കിയത്: 9760.36

വിളവെടുത്തത്: 4136.74

പാടശേഖരം: 74

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.