SignIn
Kerala Kaumudi Online
Friday, 19 April 2024 2.32 PM IST

ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ് ബഹിരാകാശത്തേക്ക്

rocket

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി സ്വകാര്യ കമ്പനി നിർമ്മിച്ച റോക്കറ്റ് - വിക്രം-എസ് നവംബർ 12നും 16നും ഇടയിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.

ഐ.എസ്.ആർ.ഒയുടെ മാത്രമുണ്ടായിരുന്ന റോക്കറ്റ് നിർമ്മാണ മേഖലയിലാണ് ഹൈദരാബാദിലെ സ്റ്റാർട്ടപ്പ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് വിക്രം-എസുമായി കടന്നുവരുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ ഉപജ്ഞാതാവ് വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് വിക്രം - എസ് എന്ന് റോക്കറ്റിന് പേരിട്ടത്.

പ്രാരംഭ് (തുടക്കം) എന്നു പേരിട്ട കന്നി വിക്ഷേപണത്തിൽ മൂന്ന് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകും. ഐ.എസ്.ആർ.ഒ നിശ്ചയിക്കുന്ന സമയത്താണ് വിക്ഷേപണമെന്ന് സ്കൈ റൂട്ട് എയ്‌റോസ്‌പേസ് സി.ഇ.ഒ പവൻ കുമാർ ചന്ദന പറഞ്ഞു. 2020ലാണ് കേന്ദ്ര സർക്കാർ ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചത്.

വിക്രം-എസ് റോക്കറ്റ്:

സിംഗിൾ സ്റ്റേജ് സബ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിൾ

നിർമ്മാണം: സ്കൈറൂട്ട് എയ്റോസ്പേസ് ഹൈദരാബാദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ROCKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.