അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ജീവിത ശൈലീ രോഗ നിയന്ത്രണ - നിർണ്ണയ പരിപാടിയായ " കരുതൽ" ന് തുടക്കമായി. 30 വയസിനു മുകളിൽ പ്രായമുള്ളവരുടെ രക്താദി സമ്മർദ്ദം, പ്രമേഹമുൾപ്പടെ ജീവിത ശൈലീ രോഗങ്ങൾക്ക് ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കിയും, രോഗ പ്രതിരോധത്തിന് ബോധവൽക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുന്ന "കരുതൽ" എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രയ്നിങ് സെന്ററി നടത്തിയ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി പ്രോജക്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജാ രതീഷ്, ആർ. ജയരാജ്, വി. അനിത, പഞ്ചായത്തംഗങ്ങളായ കെ. സിയാദ്, മനോജ് കുമാർ, എ. എം. ഒ ഡോ. വി. ജി .അനുപമ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |