SignIn
Kerala Kaumudi Online
Thursday, 25 April 2024 9.58 AM IST

കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് കാമ്പസുകളിൽ ചുവപ്പുരാശി

election
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികളുടെ ആഹ്‌ളാദം

# സർക്കാർ എയ്ഡഡ് കാമ്പസുകളിൽ എസ്.എഫ്.ഐ
# അൺഎയ്ഡഡ് കോളേജുകളിൽ പിടിച്ചുനിന്ന് എം.എസ്.എഫ് - കെ.എസ്.യു സഖ്യം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ എസ്.എഫ്.ഐ കുതിപ്പ്. അൺ എയ്ഡഡ് കോളേജുകളിലെ നേട്ടത്തിൽ പിടിച്ചുനിന്ന് എം.എസ്.എഫും കെ.എസ്.യുവും. സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 58 കോളേജുകളിൽ 45ലും വിജയിച്ചതായി എസ്.എഫ്‌.ഐ അവകാശപ്പെട്ടു.

അതേസമയം ജില്ലയിൽ മുന്നേറ്റം ഉണ്ടാക്കിയതായി കെ.എസ്.യുവും എം.എസ്.എഫും അവകാശപ്പെട്ടു. നാല് കോളജുകളിൽ കെ.എസ്.യു തനിച്ച് ആധിപത്യം നേടി. 25 കോളേജുകളിൽ എം.എസ്.എഫിനാണ് ആധിപത്യം. 15 കോളേജുകളിൽ യു.ഡി.എസ് .എഫ് മുന്നണി വിജയിച്ചു.
കൊടുവള്ളി ഗവ. കോളേജ് യൂണിയൻ യു.ഡി.എസ്.എഫ് സഖ്യത്തിൽനിന്ന് എസ്.എഫ്.ഐ പിടിച്ചെടുത്തു. ദേവഗിരി കോളേജിൽ ചെയർമാൻ, മാഗസിൻ എഡിറ്റർ സ്ഥാനങ്ങൾ പിടിച്ചെടുത്തു.
മടപ്പള്ളി ഗവ. കോളേജ്, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, സി.കെ.ജി ഗവ. കോളേജ് പേരാമ്പ്ര, മൊകേരി ഗവ.കോളേജ്, നാദാപുരം ഗവ.കോളേജ്, കോഞ്ചേരി ഗവ.കോളേജ്, ബാലുശേരി ഗവ.കോളേജ്, എസ്.എൻ.ഡി.പി കോളേജ് കൊയിലാണ്ടി, മുചുകുന്ന് ഗവ.കോളേജ്, എസ്.എൻ. കോളേജ് ചേളന്നൂർ, എസ്.എൻ. കോളേജ് വടകര, എസ്.എൻ സെൽഫ് ഫിനാൻസിംഗ് കോളേജ്, കടത്തനാട് കോളേജ് വടകര, ഗോകുലം കോളേജ് ബാലുശേരി, മലബാർ ടി.എം.എസ്, കോ ഓപ്പറേറ്റീവ് കോളേജ് കുരിക്കിലാട്, എസ്.എൻ.ഇ.എസ് കോളേജ് കുന്ദമംഗലം, എഡ്യൂക്കോസ് കുറ്റ്യാടി, ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, സി.എസ്‌.ഐ വിമൻസ് കോളേജ് മുക്കാളി, കൊയിലാണ്ടി ഗുരുദേവ, ഐ.എച്ച്.ആർ.ഡി താമരശേരി, ഐ.എച്ച്.ആർ.ഡി കിളിയനാട്, ഐ.എച്ച്.ആർ.ഡി നാദാപുരം, എം.ഡിറ്റ് ബാലുശേരി, സി.യു.ആർ.സി പേരാമ്പ്ര, പി.വി.എസ് കോളേജ് പന്തീരാങ്കാവ്, ഐ.എച്ച്.ആർ.ഡി മുക്കം തുടങ്ങിയ കോളേജുകളിലാണ് എസ്.എഫ്‌.ഐ വിജയം നേടിയത്.

ദേവഗിരി കോളജ്, ലിസ കോളജ്, ഡോൺ ബോസ്‌കോ, അൽഫോൺസ കോളേജ് എന്നിവിടങ്ങളിലാണ് കെ. എസ്. യു തനിച്ച് വിജയിച്ചത് . കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ 28 വർഷത്തിനു ശേഷം കെ. എസ്. യുവിന്റെ യു.യു.സി സ്ഥാനാർത്ഥി വിജയിച്ചു. 15 കെ.എസ്.യു പ്രതിനിധികൾ ജില്ലയിൽ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലിലേക്കു വിജയിച്ചു. 58 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരെയും വിജയിപ്പിച്ചു.

ഗവ. കോളേജ് കുന്ദമംഗലം, ഗോൾഡൻ ഹിൽസ് കോളേജ്, എ.വി.എ.എച്ച്. മേപ്പയ്യൂർ,അൽഫോൻസാ കോളേജ് തിരുവമ്പാടി, ദാറുന്നുജും പേരാമ്പ്ര ,സിൽവർ കോളേജ്, പേരാമ്പ്ര, ചെറുവറ്റ ഓർഫനേജ് കോളേജ്,മലബാർ കോളേജ് മൂടാടി എന്നീ കോളേജുകൾ യു.ഡി.എസ്.എഫ് മുന്നണി യൂണിയൻ നേടി.

ഫാറൂഖ് കോളേജ്, എം.എ.എം.ഒ കോളേജ് മുക്കം, എം.ഇ.എസ് കോളേജ് ചാത്തമംഗലം, കൊടുവള്ളി കെ.എം.ഒ കോളേജ്, എംഇടി കോളേജ് നാദാപുരം, പുളിയാവ് നാഷണൽ കോളേജ്, ഹൈടെക് വട്ടോളി, എം.ഇ.എസ് വില്ല്യാപ്പള്ളി, എം.എച്ച്. നാദാപുരം, റഹ്മാനിയ്യ കടമേരി, ഇലാഹിയ കൊയിലാണ്ടി, എസ്‌.ഐ. വിമൻസ്, എസ്‌.ഐ. അറബിക്ക്, ദാറുൽഹുദാ,സുന്നിയ്യ അറബിക്ക് കോളേജ്, ജലാലിയ്യ കുറ്റിക്കാട്ടൂർ, ഡി.എം.എ. പുതുപ്പാടി, എസ്.എം.ഐ. കോളേജ് ചോമ്പാല, എസ്‌.ഐ. വിമൻസ് കോളേജ് എന്നീ കോളേജുകളിൽ എം. എസ് എഫിനാണ് മേൽക്കൈ.

നാദാപുരം ഗവ. കോളേജിൽ ഫൈൻആർട്‌സ് സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ ജനറൽ സീറ്റുകളിലും കൊടുവള്ളി ഗവ. കോളേജിൽ ജനറൽ ക്യാപ്റ്റൻ ഇയർ റപ്പുമാർ, താമരശ്ശേരി ഐ.എച്ച്.ആർ.ഡിയിൽ ജനറൽ സെക്രട്ടറി,മാഗസിൻ എഡിറ്റർ, എന്നീ സീറ്റുകളും നേടി. മീഞ്ചന്ത ഗവ:ആർട്‌സ് കോളേജ്, മടപ്പള്ളി ഗവ:കോളേജ്, സി.കെ.ജി ഗവ. കോളേജ്, എസ്.എൻ.ഡി.പി കോളേജ്, മുക്കം ഐ.എച്ച്.ആർ. ഡി, തുടങ്ങിയ എസ്.എഫ്‌.ഐ പരമ്പരാഗതമായി ആധിപത്യം പുലർത്തുന്ന കാമ്പസുകളിൽ മുന്നേറാൻ സാധിച്ചതായി യു.ഡി.എസ്.എഫ് വ്യക്തമാക്കി.

ഡോൺ ബോസ്കോ കോളേജ്
യൂണിയൻ ഭാരവാഹികൾ

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി അവന്തിക പ്രമോദ് (ബി.ബി.എ മൂന്നാംവർഷം), വൈസ് ചെയർമാനായി ഒ.പി. മുഹമ്മദ് ആഷിക്ക് (ബി.ബി.എ ഒന്നാം വർഷം), സെക്രട്ടറിയായി കെ.പൂജ (ബികോം ഒന്നാം വർഷം), ജോയിന്റ് സെക്രട്ടറിയായി വി.എച്ച്. അജയ് (ബി.എ ഒന്നാം വർഷം), യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അലൻ ദിനോജ് (ബി.ബി.എ മൂന്നാം വർഷം), ഫൈനാർട്സ് സെക്രട്ടറിയായി മെൽബിൻ ജോബി (ബി.എ ഇംഗ്ലീഷ് രണ്ടാംവർഷം), ചീഫ് സ്റ്റുഡന്റ് എഡിറ്ററായി സി. ഫാത്തിമസന (ബി.എ ഇംഗ്ലീഷ് ഒന്നാംവർഷം), ജനറൽ ക്യാപ്റ്റനായി വിജയ് അശോക് പവാർ (ബി.ബി.എ രണ്ടാം വർഷം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സൗഹാർദ്ദപരമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്ത വിദ്യാർത്ഥികളെ കോളേജ് പ്രിൻസിപ്പൽ ഡോ. ജോബി എം അബ്രഹാം അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.