അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ നാളെ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിനിറങ്ങുന്ന ഇന്ത്യയ്ക്ക് ആശങ്കയായി നായകൻ രോഹിത് ശർമ്മയ്ക്ക് നേരിയ പരിക്ക്. അഡ്ലെയ്ഡിൽ ഇന്നലെ നടന്ന പരിശീലന സെഷനിടെ രോഹിത്തിന്റെ കൈത്തണ്ടയിൽ പന്ത് വന്നിടിക്കുകയായിരുന്നു.
ത്രോ ഡൗൺ വിദഗ്ധൻ എസ്. രഘു എറിഞ്ഞുനൽകിയ പന്തുകൾ നേരിടുന്നതിനിടെയായിരുന്നു സംഭവം. സൈഡ് ആം ത്രോവർ ഉപയോഗിച്ച് രഘു എറിഞ്ഞ ഒരു ഷോർട്ട്ബാളിൽ പുൾ ഷോട്ടിന് ശ്രമിച്ച രോഹിത്തിന്റെ വലത് കൈത്തണ്ടയിൽ പന്തുകൊള്ളുകയായിരുന്നു.
കടുത്ത വേദന അനുഭവപ്പെട്ട രോഹിത് ഐസ് പാക്ക് വെച്ച് സമീപത്ത് മാറിയിരുന്നു. അൽപ്പനേരത്തെ വിശ്രത്തിന്ശേഷം രോഹിത് പരിശീലനം പുനരാരംഭിച്ചിരുന്നു. പരിശീലന സെഷനു ശേഷം ടീമിന്റെ മെഡിക്കൽ സംഘം രോഹിത്തിനെ പരിശോധിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |