തൃശൂർ: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന പരേതനായ ഇ. ഗോപാലകൃഷ്ണമേനോന്റെ ഭാര്യ ഡോ. വി. സരസ്വതിഅമ്മ (93) നിര്യാതയായി. റിട്ട. അഡീഷണൽ ഹെൽത്ത് ഡയറക്ടറാണ്. മക്കൾ: ഡോ. രവീന്ദ്രൻ, ഡോ. ഹേമലത, രാജേന്ദ്രൻ, രാധാകൃഷ്ണൻ. മരുമക്കൾ: ഡോ. ഗീത മേനോൻ, ഡോ. വാസുദേവപ്പണിക്കർ, അനിത മേനോൻ, ബിന്ദു മേനോൻ. മൃതദേഹം ഇന്ന് രാവിലെ പൂത്തോളിലെ വസതിയായ രോഹിണിയിൽ എത്തിക്കും. സംസ്കാരം രാവിലെ 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |