കൊച്ചി: ആലപ്പുഴയിൽ ഡിസംബറിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളത്ത് സെമിനാർ സംഘടിപ്പിക്കും. പുത്തൻ സാമ്പത്തിക പരിഷ്കരണ കാലത്തെ പൊതുമേഖലയും തൊഴിൽ നിയമങ്ങളും എന്ന വിഷയത്തിൽ 11ന് രാവിലെ 10ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഓൾ ഇന്ത്യാ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ ഹാളിലാണ് സെമിനാർ.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ മോഡറേറ്ററാകും. പൊതുമേഖലയിലെ സംഘടനകളുടെ കൂട്ടായ്മയായ വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിലും വർക്കിംഗ് വുമൺസ് ഫോറവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ പി. രാജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |