SignIn
Kerala Kaumudi Online
Friday, 19 April 2024 1.07 PM IST

ആധിപത്യം തുടർന്ന് തിരുവനന്തപുരം രണ്ടാം ദിനത്തിലും റെക്കാഡ് മഴ

1
റെക്കാഡിനൊപ്പം ഈ അച്ഛൻ... സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ ബാക്ക് സ്ട്രോക്കിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടുന്ന പി.ജെ ധനുഷിനൊപ്പം നടന്ന് പ്രോത്സാഹനം നൽകുന്ന അച്ഛൻ ജിനീഷ് . കളമശ്ശേരിയിലെ ലോഡിംഗ് തൊഴിലാളിയാണ് ജിനിഷ്. ഫോട്ടോ റാഫി എം. ദേവസി

  • ഹാട്രിക് റെക്കാഡുമായി അഭിനവ്

തൃശൂർ: സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ മറ്റ് ജില്ലകളെ നിഷ്‌പ്രഭരാക്കി തലസ്ഥാനത്തിന്റെ കുതുപ്പ്. രണ്ടാം ദിനത്തിൽ പിറന്നത് ആറു റെക്കാഡുകൾ. 42 സ്വർണവും 29 വെള്ളിയും 25 വെങ്കലവുമടക്കം 352 പോയിന്റ് നേടിയാണ് തിരുവനന്തപുരത്തിന്റെ നീന്തൽ കുളത്തിലെ ആധിപത്യം തുടരുന്നത്.

അഞ്ചു സ്വർണവും ഏഴു വെള്ളിയും ഏഴു വെങ്കലവും അടക്കം 64 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനത്തും രണ്ടു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും അടക്കം 31 പോയിന്റ് നേടി ആതിഥേയ ജില്ലയായ തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് (29), കോട്ടയം (24) എന്നീ ജില്ലകൾ നാലും അഞ്ചുംസ്ഥാനത്തുണ്ട്. കളമശേരി ഗവ. എച്ച്.എസ്.എസിലെ എസ്. അഭിനവ് ട്രിപ്പിൽ റെക്കാഡ് സ്വർണം നേടി.

തൃശൂർ ഗവ. മോഡൽ ബോയ്‌സിലെ പി.ജെ. ധനുഷ്, തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ മോൻഗം യാഗ്‌ന എന്നിവർ ഇരട്ട റെക്കാഡ് നേട്ടം കൈവരിച്ചു.
തിരുവനന്തപുരം തിരുവല്ലം എച്ച്.എസ്.എസിലെ ആദിത്യൻ എസ്.എസ്. നായരും റെക്കാഡോടെ സ്വർണം നേടി. ജൂനിയർ വിഭാഗം 100, 200 മീറ്റർ ബാക്ക് സ്‌ട്രോക്ക്, 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്‌ലേ ഇനങ്ങളിൽ മത്സരിച്ചാണ് അഭിനവ് ഹാട്രിക്ക് റെക്കാഡ് കരസ്ഥമാക്കിയത്.

400 മീറ്റർ ഫ്രീസ്‌റ്റൈൽ, 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക് എന്നീ ഇനങ്ങളിലാണ് മോൻഗം യാഗ്‌ന ഇരട്ട റെക്കോഡിട്ടത്. പി.ജെ. ധനുഷ് 100, 200 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ നിന്നാണ് ഇരട്ട റെക്കാഡ് നേടിയത്. ആദിത്യൻ എസ്.എസ് നായർ 200 മീറ്റർ ബട്ടർ ഫ്‌ളൈ സ്‌ട്രോക്കിൽ സ്വർണം നേടി.

  • സ്‌കൂൾ വിഭാഗത്തിൽ കണ്യാർകുളങ്ങരയുടെ മുന്നേറ്റം

സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം കണ്യാർകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. ഏഴു സ്വർണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവും അടക്കം 55 പോയിന്റ് കണ്യാർകുളങ്ങര ഗവ. ഗേൾസ് സ്‌കൂൾ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിന് ഏഴു സ്വർണവും ഒരു വെള്ളിയുമടക്കം 38 പോയിന്റുണ്ട്.
തിരുവനന്തപുരം വെമ്പായം നെടുവേലി കോഞ്ചിറ ഗവ. എച്ച്.എസ്.എസാണ് മൂന്നാംസ്ഥാനത്ത്. രണ്ടു സ്വർണവും ഏഴു വെള്ളിയുമടക്കം 31 പോയിന്റ് അവർ നേടി. നാലു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം 31 പോയിന്റുള്ള പിരപ്പൻകോട് ഗവ. വി.എച്ച്.എസ്.എസ് നാലാംസ്ഥാനത്തും മൂന്നു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമടക്കം 27 പോയിന്റുള്ള കളമശേരി ഗവ. എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തുമുണ്ട്.

  • പോയന്റ് നില
  • തിരുവനന്തപുരം - 352
  • ഏറണാകുളം -64
  • തൃശൂർ -31
  • പാലക്കാട് -29
  • കോട്ടയം -24

  • ര​ണ്ടാം​ ​ദി​ന​ത്തി​ൽ​ ​ഇ​ര​ട്ട​ ​റെ​ക്കാ​ഡ് ​നേ​ട്ട​വു​മാ​യി​ ​മൂ​ന്നു​ ​പേർ

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​നീ​ന്ത​ൽ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ര​ണ്ടാം​ ​ദി​ന​ത്തി​ൽ​ ​ഇ​ര​ട്ട​ ​റെ​ക്കാ​ഡ് ​നേ​ട്ട​വു​മാ​യി​ ​മൂ​ന്നു​ ​പേ​ർ.​ ​തി​രു​വ​ന​ന്ത​പു​രം​ ​എം.​വി.​എ​ച്ച്.​എ​സ് ​മോ​ഹ്നം​ ​യാ​ഗ്‌​ന​ ​സാ​യി,​ ​തി​രു​വ​ല്ലം​ ​ബി.​എ​ൻ.​വി.​വി​ ​ആ​ൻ​ഡ് ​എ​ച്ച്.​എ​സ്.​എ​സ് ​സ്‌​കൂ​ളി​ലെ​ ​ആ​ദി​ത്യ​ൻ,​ ​ക​ള​മ​ശേ​രി​ ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സ് ​ആ​ൻ​ഡ് ​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​അ​ഭി​ന​വ് ​എ​ന്നി​വ​രാ​ണ് ​ഇ​ര​ട്ട​ ​റെ​ക്കാ​ഡു​ക​ൾ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.
മോ​ഹ്നം​ ​യാ​ഗ്‌​ന​ ​സാ​യി​ 400​ ​ഫ്രീ​സ്റ്റൈ​ൽ,​ 200​ ​ബ​ട്ട​ർ​ഫ്‌​ളൈ​ ​സ്‌​ട്രോ​ക്കി​ലും​ ​ആ​ദി​ത്യ​ൻ​ 100​ ​മീ​റ്റ​ർ​ ​ബാ​ക്ക് ​സ്‌​ട്രോ​ക്കി​ലും​ 200​ ​മീ​റ്റ​ർ​ ​ബ​ട്ട​ർ​ ​ഫ്‌​ളൈ​ ​സ്‌​ട്രോ​ക്കി​ലും​ ​അ​ഭി​ന​വ് 100​ ​മീ​റ്റ​ർ​ ​ബാ​ക്ക് ​സ്‌​ട്രോ​ക്കി​ലും​ 200​ ​മീ​റ്റ​ർ​ ​ബാ​ക്ക് ​സ്‌​ട്രോ​ക്കി​ലു​മാ​ണ് ​റെ​ക്കാ​ഡ് ​നേ​ട്ടം​ ​കൈ​വ​രി​ച്ച​ത്.

  • ബാ​ക്ക് ​സ്‌​ട്രോ​ക്കി​ൽ​ ​ഇ​ര​ട്ട​ ​റെ​ക്കാ​ഡു​മാ​യി​ ​ധ​നു​ഷ്

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​നീ​ന്ത​ൽ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ര​ട്ട​ ​റെ​ക്കാ​ഡു​മാ​യി​ ​ധ​നു​ഷ്.​ ​ആ​ദ്യ​ ​ദി​ന​ത്തി​ൽ​ 100​ ​മീ​റ്റ​ർ​ ​ബാ​ക്ക് ​സ്‌​ട്രോ​ക്കി​ൽ​ ​റെ​ക്കാ​ഡ് ​സ്ഥാ​പി​ച്ച​ ​തൃ​ശൂ​ർ​ ​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​സ്‌​കൂ​ളി​ലെ​ ​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ധ​നു​ഷ് ​ഇ​ന്ന​ലെ​ 200​ ​മീ​റ്റ​റി​ലും​ ​ച​രി​ത്രം​ ​കു​റി​ച്ചു.​ ​ര​ണ്ട് ​മി​നി​റ്റ് 10​ ​സെ​ക്ക​ന്റി​നു​ള്ളി​ൽ​ ​നീ​ന്തി​ക്ക​യ​റി​യാ​ണ് ​മീ​റ്റ് ​റെ​ക്കാ​ഡി​ട്ട​ത്.
ക​ള​മ​ശേ​രി​യി​ൽ​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചെ​റു​പ്പം​ ​മു​ത​ൽ​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ച്ച​ ​ധ​നു​ഷ് ​നി​ര​വ​ധി​ത​വ​ണ​ ​സ്‌​കൂ​ൾ​ ​നീ​ന്ത​ൽ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​റെ​യി​ൽ​വേ​യി​ൽ​ ​ടി.​ടി.​ആ​റാ​യ​ ​സ​ഹോ​ദ​ര​ൻ​ ​ജ​ഗ​ന്നാ​ഥ​ൻ​ ​ദേ​ശീ​യ​ ​താ​രാ​മാ​യി​രു​ന്നു.
ജ​ഗ​ന്നാ​ഥ​ൻ​ ​ബ്ര​സ്റ്റ് ​സ്‌​ട്രോ​ക്കി​ലാ​യി​രു​ന്നു​ ​തി​ള​ങ്ങി​യി​രു​ന്ന​ത്.​ ​ക​ള​മ​ശേ​രി​യി​ൽ​ ​ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ​ ​ജി​നീ​ഷി​ന്റെ​യും​ ​ജ​യ​ല​ക്ഷ്മി​യു​ടെ​യും​ ​മ​ക​നാ​ണ് ​ധ​നു​ഷ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.