SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.30 AM IST

മാടായി ഉപജില്ലാ കലോത്സവം: വിളംബര ഘോഷയാത്ര

photo
കലോത്സവം

പഴയങ്ങാടി: മാടായി ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായി ഇന്നലെ വൈകീട്ട് നെരുവമ്പ്രത്ത് വിളംബര ഘോഷ യാത്ര നടന്നു. ഉപജില്ലയിലെ തൊണ്ണൂറ് വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന്റെ മത്സരങ്ങൾ പ്രധാന വേദിയായ നെരുവമ്പ്രം യു.പിയിലും സമീപവുമുള്ള 11 വേദികളിലാണ് നടക്കുക. കലോത്സവം പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും നടത്തുക.

ഇന്ന് എം. വിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് ഏഴോം പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ പി. ഗോവിന്ദൻ പറഞ്ഞു. കലോത്സവം ഭംഗിയായി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പരിപാടികൾ ചിട്ടയോട് കൂടി നടത്തുന്നതിന് ആവശ്യമായ ചാർട്ടുകൾ തയാറാക്കിയിട്ടുണ്ടന്നും സംഘാടക സമിതി ജനറൽ കൺവീനർ എ.പി വത്സല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALOLSAVAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.