ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി ഇന്ന് ജി.ജി. കൃഷ്ണയ്യർ സൺസ് വക വിളക്കാഘോഷം നടക്കും. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് പഴുവിൽ രഘു മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയാകും. ഉച്ചയ്ക്കുശേഷം മൂന്നിന് കാഴ്ചശീവേലിക്ക് പല്ലാവൂർ ശ്രീധരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അമ്പടിയാകും.
പഞ്ചവാദ്യത്തിന്റെയും വിശേഷാൽ ഇടയ്ക്ക വാദനത്തിന്റെയും അകമ്പടിയിലാകും രാത്രി വിളക്കെഴുന്നള്ളിപ്പ്. സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ തായമ്പകയും ഉണ്ടാകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് നാദസ്വര കച്ചേരി, ഉച്ചയ്ക്ക് 2.45ന് ഭജന, 3.30ന് പൂത്താലംകളി, വൈകീട്ട് ഏഴിന് നാമസങ്കീർത്തനം എന്നിവയുണ്ടാകും.
ക്ഷേത്രത്തിൽ ഇന്നലെ തപാൽ ജീവനക്കാരുടെ വകയായിരുന്നു വിളക്കാഘോഷം. നാളെ ഗുരുവായൂർ പൊലീസിന്റെ വകയാണ് വിളക്കാഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |