SignIn
Kerala Kaumudi Online
Friday, 29 March 2024 2.28 PM IST

എറണാകുളം- വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസം

train

കൊല്ലം: കൊല്ലം - ചെങ്കോട്ട പാതയിൽ സർവീസ് നടത്തുന്ന എറണാകുളം - വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസമാക്കുന്നു. തിരുവനന്തപുരം - മധുര എക്സ്‌പ്രസ് രാമേശ്വരം വരെ നീട്ടാനും റെയിൽവേ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.

യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. നിലവിൽ എറണാകുളം - വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമായിരുന്നു. സ്ഥിരം സർവീസ് വരുന്നതോടെ നിരക്ക് കുറയും.

തിരുവന്തപുരം- മധുര ട്രെയിൻ രാമേശ്വരം വരെ നീട്ടുന്നതോടെ കേരളത്തിൽ നിന്ന് രാമേശ്വരത്തേക്കുള്ള ആദ്യ ട്രെയിൻ സർവീസായിരിക്കും ഇത്. തിരുവനന്തപുരത്ത് നിന്ന് രാത്രി പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയോടെ രാമേശ്വരത്തെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.