SignIn
Kerala Kaumudi Online
Saturday, 20 April 2024 2.46 AM IST

കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കി

twitter

ബംഗളൂരു: കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സാമ്പത്തിക കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് അക്കൗണ്ടിലെ പകർപ്പവകാശ ഗാനത്തോടെയുള്ള ക്ലിപ്പ് നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.

കോൺഗ്രസിന്റെ ഹർജിയിൽ ജസ്റ്റിസുമാരായ ജി. നരേന്ദർ, പി.എൻ. ദേശായി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്നലെ വൈകിട്ട് അടിയന്തര വാദം കേൾക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വിയാണ് കോൺഗ്രസിനായി കേസ് വാദിച്ചത്.

ഉത്തരവ് പാലിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. വിവാദ കാര്യങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് ട്വിറ്റർ ഹാൻഡിലിന്റെയും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും സ്‌ക്രീൻഷോട്ടുകൾ പാർട്ടിക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കെ.ജി.എഫ് ചാപ്ടപർ 2ലെ സംഗീതം 'ഭാരത് ജോഡോ" ഗാനത്തിൽ ഉപയോഗിച്ചുവെന്ന എം.ആർ.ടി സ്റ്റുഡിയോസിന്റെ ഹർജിയിലാണ് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.