കരുനാഗപ്പള്ളി: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 86-ാമത് വാർഷികത്തോട് അനുബന്ധിച്ചും ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദിയോടനുബന്ധിച്ചും പന്മന ആശ്രമത്തിൽ 12ന് സംവാദ പരമ്പര നടക്കും. ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപേ പന്മന ആശ്രമസ്ഥാപകനായ കുമ്പളത്ത് ശങ്കുപ്പിള്ള മുൻകൈയെടുത്ത് ജാതി, വർണ, വർഗ, ഭേദമന്യേ ഏവർക്കും ക്ഷേത്രാരാധനയ്ക്ക് അവസരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ നാൾ വഴികളിൽ പന്മന ആശ്രമം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നത്. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങ് പന്മന ആശ്രമാചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ഡോ. രാമൻ നായർ, പ്രൊഫ. സി.ശശിധരക്കുറുപ്പ്, ഡോ.രാജീവ് ഇരിങ്ങാലക്കുട, ഡോ.സുരേഷ് മാധവ് എന്നിവർ പങ്കെടുക്കും. കണ്ണൻകുളങ്ങര ക്ഷേത്ര ദേവസ്വം സെക്രട്ടറി വിഷ്ണു വേണുഗോപാൽ മോഡറേറ്ററായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |